പ്യോങ്യാങ്: സമാധാന ദൂതുമായി അവർ വീണ്ടും കണ്ടുമുട്ടി. മൂന്നാംതവണയാണ് ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ, കിം ജോങ് ഉന്നിനെ കാണാൻ ഉത്തരകൊറിയയിലെത്തുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് മൂൺ എത്തിയത്. പ്യോങ്യാങ് വിമാനത്താവളത്തിൽ ചെറുചിരിയോടെ ആലിംഗനം ചെയ്താണ് കിം മൂണിനെ സ്വീകരിച്ചത്. ഉത്തരകൊറിയൻ തലസ്ഥാനത്ത് മൂൺ ആദ്യമായാണ് സന്ദർശിക്കുന്നത്. 11 വർഷത്തിനിടെ ഇവിടെ കാൽകുത്തുന്ന ആദ്യ ദക്ഷിണകൊറിയൻ പ്രസിഡൻറും അദ്ദേഹം തന്നെ.
കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണമാണ് ചർച്ചയുടെ ഉൗന്നൽ. വ്യാഴാഴ്ചയാണ് മൂൺ മടങ്ങുക. ചർച്ചയുടെ വിശദാംശങ്ങൾ ബുധനാഴ്ച പുറത്തുവിടും. മൂണിനൊപ്പം ഭാര്യ കിം ജങ് സൂക്കുമുണ്ട്. കിമ്മും ഭാര്യയും അവരെ സ്വീകരിച്ചു.
സിംഗപ്പൂരിൽ ആണവ നിരായുധീകരണം ഉറപ്പുനൽകിയ ഉത്തരകൊറിയയോട് കൂടുതൽ പ്രായോഗിക നടപടി കൈക്കൊള്ളുന്നതിന് മൂൺ സന്ദർശനത്തിൽ ആവശ്യപ്പെേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.