കാഠ്മണ്ഡു: നേപ്പാളിന് ചരക്കു കൈമാറ്റത്തിനായി നാലു തുറമുഖങ്ങൾ തുറന്നുകൊടുക്കാൻ ചൈന. ഇതോടെ ഹിമാലയൻ പർവതങ്ങളാൽ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കു ഗതാഗതത്തിൽ ഇന്ത്യൻ തുറമുഖങ്ങൾക്കുണ്ടായിരുന്ന കുത്തക അവസാനിക്കും.
വെള്ളിയാഴ്ച കാഠ്മണ്ഡുവിൽ നേപ്പാൾ-ചൈനീസ് ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിൽ ഒപ്പുവെച്ചത്. ചൈനീസ് തുറമുഖങ്ങളായ ടിയാൻജിൻ, ഷെൻസൻ, ലിയാൻയുൻഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങൾ വഴി നേപ്പാളിന് ചരക്കുൈകമാറ്റം സുഗമമാകും.
ഒപ്പം കപ്പൽചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണകേന്ദ്രങ്ങളായ ലാൻസു, ലാസ, സികറ്റ്സേ എന്നിവയും ഉപയോഗിക്കാനും അനുമതി നൽകി. ചൈനയുടെ തുറമുഖങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് നേപ്പാൾ അറിയിച്ചു.
ഇന്ധനങ്ങൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യൻ തുറമുഖങ്ങളെയായിരുന്നു നേപ്പാൾ ആശ്രയിച്ചിരുന്നത്. 2015-16 കാലത്ത് ഇന്ത്യയുമായി ഗതാഗത തടസ്സം നേരിട്ടപ്പോൾ നേപ്പാളിൽ ഇന്ധനക്ഷാമവും മരുന്നുക്ഷാമവും നേരിട്ടിരുന്നു. അക്കാലത്ത് നേപ്പാൾ പ്രസിഡൻറായിരുന്ന കെ.പി. ശർമ ഒാലി ചൈന സന്ദർശിക്കുകയും ചെയ്തു.
അേതസമയം, നല്ല റോഡുകളുടെ അഭാവവും അതിർത്തിയുടെ ഘടനയും നേപ്പാളുമായുള്ള ചൈനയുടെ വ്യാപാരത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തിയിൽനിന്ന് 2600 കി.മി. ദൂരെയാണ് ഏറ്റവും അടുത്തുള്ള ചൈനീസ് തുറമുഖം സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.