പ്യോങ്യാങ്: കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണം യാഥാർഥ്യമാക്കാൻ തന്ത്രപ്രധാന മിസൈൽ പരീക്ഷകേന്ദ്രം അടച്ചുപൂട്ടാൻ തയാറെന്ന് ഉത്തര കൊറിയ. ടൊങ്ചാങ്-രി മിസൈൽ എൻജിൻ പരീക്ഷണേകന്ദ്രവും മിസൈൽ വിക്ഷേപണ കേന്ദ്രവും അടച്ചുപൂട്ടുന്നത് അന്താരാഷ്ട്ര വിദഗ്ധരുടെ സാന്നിധ്യത്തിലാകും. 2012 മുതൽ ഉത്തര കൊറിയയുടെ പ്രധാന ഉപഗ്രഹവിക്ഷേപണ കേന്ദ്രമാണിത്. യു.എസിലെത്താൻ ശേഷിയുള്ള മിസൈൽ പരീക്ഷിച്ചത് ഇവിടെ നിന്നാണ്.
എന്നാൽ, ഉപരോധമടക്കമുള്ള നടപടികളിൽനിന്ന് യു.എസ് പിന്മാറുമെന്ന് ഉറപ്പുവേണം. ന്യോങ്ബ്യോണിലെ ആണവകേന്ദ്രം അടച്ചുപൂട്ടാനും തയാറെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. എന്നാൽ, യു.എസും ഇതുപോലൊരു ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടി മാതൃക കാണിക്കണം. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ. ഇൻ, ഉത്തര കൊറിയൻ നേതാവ് കിം ജോങ്ങിനൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ നടന്ന ത്രിദിന ഉച്ചകോടിയിൽ കൊറിയൻ ഉപദ്വീപിെൻറ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് റെയിൽ സർവിസുകൾ തുടങ്ങാനും ചർച്ചയിൽ ധാരണയായി. കൊറിയൻ യുദ്ധാനന്തരം ഭിന്നിച്ചുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കും.
പെെട്ടന്നുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ ഇരു കൊറിയൻ മേഖലകളുടെയും കര, കടൽ അതിർത്തികൾ ബഫർസോണായി പ്രഖ്യാപിച്ചു. ഉടൻതന്നെ ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും കിം അറിയിച്ചു. സന്ദർശനം യാഥാർഥ്യമായാൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോൾ സന്ദർശിക്കുന്ന ആദ്യ ഉത്തര കൊറിയൻ നേതാവാകും കിം. സമാധാനത്തിലൂന്നിയുള്ള സഹകരണമാണ് ഇരുരാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. ലക്ഷ്യത്തിലെത്താൻ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നാൽ, ഞങ്ങൾ വരാനിരിക്കുന്ന വെല്ലുവിളികൾ ഭയക്കുന്നിെല്ലന്ന് കിം വ്യക്തമാക്കി. ആകാംക്ഷാഭരിതമായ കൂടിക്കാഴ്ചയായിരുന്നു കിമ്മിെൻറയും മൂണിെൻറയുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
വർക്കേഴ്സ് പാർട്ടി ചെയർമാൻ കിം യോങ് ചോൽ, കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ്, ദക്ഷിണ കൊറിയ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് യി യോങ് രഹസ്യാന്വേഷണ മേധാവി സു ഹൂ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
സാംസങ് വൈസ് ചെയർമാൻ ലീ ജെ യോങ്, എൽ.ജി, കാർ നിർമാതാക്കളായ ഹുണ്ടായ്, രാസവസ്തു-ഉൗർജ വ്യവസായ ഭീമനായ എസ്.കെ ഗ്രൂപ് എന്നിവയുടെ പ്രതിനിധികളും മൂണിെൻറ സംഘത്തിലുണ്ടായിരുന്നു. ആണവ നിരായുധീകരണമായിരുന്നു ചർച്ചയുടെ പ്രധാന കേന്ദ്രം.
2032 ഒളിമ്പിക്സ് വേദി; ആതിഥ്യമരുളാൻ കൊറിയകളും
സോൾ: 2032ലെ ഒളിമ്പിക്സ് മത്സരത്തിന് ആതിഥ്യമരുളാൻ താൽപര്യമറിയിച്ച് ഉത്തര-ദക്ഷിണ കൊറിയകൾ. അതോടൊപ്പം 2020ൽ ടോക്യോയിൽ നടക്കുന്ന ഒളിംപിക്സിൽ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തും. ഇൗ വർഷം െഫബ്രുവരിയിൽ ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ പെങ്കടുത്തുകൊണ്ടാണ് ഉത്തര കൊറിയ സമാധാനത്തിലേക്ക് ഒരു ചുവട് മുന്നിൽ നടന്നത്. 1950കളിലെ കൊറിയൻ വിഭജനാനന്തരം ശത്രുതയിലാണ്ടുപോയ രണ്ടു രാജ്യങ്ങൾ െഎക്യത്തിലെത്തുന്ന കാഴ്ചക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ശൈത്യകാല ഒളിംപിക്സിെൻറ ഉദ്ഘാടനച്ചടങ്ങിന് കിമ്മിെൻറ സഹോദരി കിം യോ ജോങ് അടങ്ങുന്ന ഉത്തര കൊറിയൻ ഉന്നതല സംഘവും ദക്ഷിണ കൊറിയയിലെത്തി.
ഏകീകൃത കൊറിയ എന്ന സമവാക്യത്തിലൂന്നിയതായിരുന്നു ഇരു രാഷ്ട്രങ്ങളുടെയും ദേശീയപതാകയേന്തിയുള്ള കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും. വനിത െഎസ്ഹോക്കിയിനത്തിൽ ഇരുരാഷ്ട്രങ്ങളിലെയും കായികതാരങ്ങൾ ഒരു ടീമായി മത്സരിച്ചു. ഏഷ്യൻ ഗെയിംസിലും അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് മത്സരത്തിലും ഇരു ടീമുകളും ഒരു ഫ്ലാഗിനു കീഴെ അണിനിരന്നു. 2020ലെ ടോക്യോ ഒളിമ്പിക്സിലും ഗ്രൂപ്പിന മത്സരങ്ങളിൽ ഇതു തുടർന്നേക്കും.
1988ൽ ദക്ഷിണ കൊറിയയിൽ വേനൽക്കാല ഒളിമ്പിക്സ് നടന്നപ്പോൾ ഉത്തര കൊറിയ ബഹിഷ്കരിക്കുകയായിരുന്നു. ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്നും വേദി നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. 2030ലെ ലോകകപ്പ് ഫുട്ബാൾ മത്സരത്തിനും ചൈന, ജപ്പാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം സംയുക്ത ആതിഥേയത്വം വഹിക്കാനും ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ കായിക മന്ത്രാലയത്തെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമമായ യൊൻഹാപ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.