പ്യോങ്യാങ്: ഒരാഴ്ചക്കിടെ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊ റിയ. കിഴക്കന്‍ തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി സൈന്യത്തെ ഉദ ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കൊറിയയും യു. എസും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന് മുന്നറിയിപ്പായി ജൂലൈ 25ന് ഉത്തര കെ ാറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയയിലെത്തി നേതാവ് കിം ജോങ് ഉന്നുമായി ആണവനിരായുധീകരണം സംബന്ധിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഹോഡോ ഉപദ്വീപില്‍ പുലര്‍ച്ചയായിരുന്നു പരീക്ഷണം. 250 കിലോമീറ്റര്‍ ദൂരപരിധി പിന്നിട്ട മിസൈല്‍ ജപ്പാന് സമുദ്രത്തിന് 30 കിലോമീറ്റര്‍ അടുത്തുവരെയെത്തിയെന്ന് ദക്ഷിണ കൊറിയന്‍ ജോയൻറ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.
മുമ്പ് പ്രയോഗിച്ചവയില്‍ നിന്നു വ്യത്യസ്ത രീതിയിലുള്ള മിസൈലാണ് ഇത്തവണത്തേത്. എന്നാൽ, തങ്ങളുടെ പരിധിയില്‍ മിസൈലുകള്‍ എത്തിയിട്ടില്ലെന്ന് ജപ്പാന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ജപ്പാന് സുരക്ഷ ഭീഷണിയില്ലെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു.
കഴിഞ്ഞ ആഴ്ച പരീക്ഷിച്ച ഹ്രസ്വദൂര മിസൈലുകൾ 430 കിലോമീറ്റര്‍ ദൂരപരിധി പിന്നിട്ട് ജപ്പാന് സമുദ്രത്തിെൻറ 50 കിലോമീറ്റര്‍ അടുത്തുവരെ എത്തിയിരുന്നു. യു.എസുമായുള്ള സൈനികാഭ്യാസം ആണവനിരായുധീകരണ ചർച്ചകളെ ബാധിക്കുമെന്നാണ് ഉത്തര കൊറിയയുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.