പ്യോങ്യാങ്: തങ്ങളുടെ ഭരണകൂടത്തെ തകർക്കുമെന്ന യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ ഭീഷണി പട്ടി കുരക്കുന്നതിനു തുല്യമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി.
പട്ടികുരക്കുന്നതു പോലെ ആക്രോശിച്ചാൽ ഞങ്ങളെ ഭയപ്പെടുത്താമെന്നാണ് ട്രംപിെൻറ വിചാരം. എന്നാൽ, പട്ടികളുടെ സ്വപ്നം മാത്രമാണത്. നായ് കുരച്ചാലും പരേഡ് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും എന്ന കൊറിയൻ ഉപമയും റിയോങ് ഹോ ഉദ്ധരിച്ചു. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ റിയോങ് ഹോ മാധ്യമപ്രവര്‍ത്തകരോടാണ് ഇങ്ങനെ പ്രതികരിച്ചത്.
ഉത്തര കൊറിയയെ ചുെട്ടരിക്കാനുള്ള ആയുധങ്ങൾ യു.എസിെൻറ കൈയിലുണ്ടെന്ന് യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തെൻറ ആദ്യ പ്രസംഗത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ കിം ജോങ് ഉന്നിനെ റോക്കറ്റ്മാൻ എന്ന് കളിയാക്കി ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ആത്മഹത്യ തീരുമാനവുമായി നടക്കുന്ന റോക്കറ്റ്മാൻ എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ യു.എസ് പ്രസിഡൻറിെൻറ ഉപദേശകരോട് തനിക്ക് സഹതാപം തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.