ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്നു കരുതുന്ന ഹാഫിസ് സഇൗദിനും അദ്ദേഹത്തിെൻറ നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്വക്കുമെതിരായ എല്ലാ തെളിവുകളും ലാഹോർ ഹൈകോടതിയിൽ സമർപ്പിക്കുമെന്ന് പാക്സർക്കാർ വ്യക്തമാക്കി.
തെളിവുകൾ സ്വകാര്യമായി ഹൈകോടതി ജഡ്ജിയുടെ േചംബറിൽ എത്തിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. അത്യധികം സങ്കീർണമായ കേസായതിനാൽ കോടതി ഒരുവിധേനയും ഹാഫിസ് സഇൗദിനെ മോചിപ്പിക്കരുതെന്നും സർക്കാർ അഭ്യർഥിച്ചു. ആഭ്യന്തരമന്ത്രാലയ സെക്രട്ടറിയുടെ അപേക്ഷ സ്വീകരിച്ച ലാഹോർ ഹൈകോടതി ജസ്റ്റിസ് മുസാഹിർ നഖ്വി അടുത്താഴ്ച നടക്കുന്ന വാദംകേൾക്കലിൽ തെളിവുകൾ ഹാജരാക്കണമെന്നും നിർദേശിച്ചു.
കൃത്യമായ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ ഹാഫിസിെൻറ വീട്ടുതടങ്കൽ റദ്ദാക്കുമെന്ന് കഴിഞ്ഞദിവസം ലാഹോർ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ആഭ്യന്തരമന്ത്രാലയ സെക്രട്ടറി അർഷാദ് മിശ്ര കോടതിയിൽ ഹാജരായി ഉടൻ തെളിവുകൾ സമർപ്പിക്കുമെന്ന് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.