ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യൻ സേന വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ഗൗരവ് അഹ്ലുവാലിയയെ പാകിസ്താൻ നാലാം തവണയും വിളിച ്ചുവരുത്തി. ആഗസ്റ്റ് എട്ടിന് ഹോട്ട് സ്പ്രിങ്, ചിരികോട്ട് സെക്ടറുകളിൽ പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘിച്ച നടപടിയിലുള്ള പ്രതിഷേധം സൗത്ത് ഏഷ്യൻ മേഖല ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസൽ അറിയിച്ചതായി പാക് വിദേശകാര്യ ഓഫിസ് വ്യക്തമാക്കി.
വെടിവെപ്പിൽ രണ്ട് വയോധികർ കൊല്ലപ്പെട്ടതായും ഏഴുവയസ്സുകാരനായ ബാലന് ഗുരുതര പരിക്കേറ്റതായും ഫൈസൽ ആരോപിച്ചു.
2017 മുതൽ ഇന്ത്യ വെടിനിർത്തൽ ലംഘിക്കുന്നതായി ആരോപിച്ച അദ്ദേഹം, ഇതുവരെ 1970 ലംഘനങ്ങൾ നടത്തിയതായും പറഞ്ഞു. 2003ലെ വെടിനിർത്തൽ കരാർ മാനിക്കാൻ ഇന്ത്യ തയാറാകണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.