ജറൂസലം: ഇസ്രായേലിെൻറ അനധികൃത കുടിയേറ്റങ്ങൾക്കും വംശീയ വിവേചനത്തിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും (െഎ.സി.സി) യു.എന്നിലും പരാതി നൽകുമെന്ന് ഫലസ്തീൻ അതോറിറ്റി. ഇസ്രായേലിെൻറ യുദ്ധക്കുറ്റങ്ങൾക്കെതിരെ 2015ലാണ് ഫലസ്തീൻ ആദ്യമായി െഎ.സി.സിയെ സമീപിച്ചത്. ഇസ്രായേലിൽനിന്ന് സ്വതന്ത്രമാവുന്നതിനുള്ള നടപടികൾക്കും ഫലസ്തീന് നീക്കമുണ്ട്. അടുത്തിടെ ഇസ്രായേലിനെതിരായ സമരതന്ത്രത്തിൽ മാറ്റംവരുത്തണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ഫലസ്തീനുമേൽ സമ്മർദം ചെലുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.