ഹോങ്കോങ്: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രമല്ല, മൃഗങ്ങളിലേക്കും കോവിഡ് 19 വൈറസ് പകരുന്നതായി കണ ്ടെത്തൽ. ഹോങ്കോങ്ങിൽ കൊേറാണ വൈറസ് ബാധിച്ച സ്ത്രീയുടെ വളർത്തുനായ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മന ുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും കൊറോണ പകരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഹോങ്കോങ്ങിൽ കൊേറാണ ബാധിച്ച് ചികിത്സയിലുള്ള 60 കാരിയുടെ വളർത്തുനായെ രോഗം ബാധിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു. നായ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ കേന്ദ്രത്തിൽ നീരീക്ഷണത്തിലാക്കി.
രോഗബാധ ഉറപ്പിക്കാൻ നിരവധി തവണ പോമറേനിയൻ നായുടെ സാമ്പിളുകൾ പരിശോധിച്ചു. ഈ പരിശോധനകളിലെല്ലാം കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഹോങ്കോങ് അഗ്രിക്കൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ വകുപ്പ് അറിയിച്ചു.
മൃഗ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്തും മനുഷ്യരിൽനിന്നും വൈറസ് മൃഗങ്ങളിലേക്ക് പകർന്നതാണെന്ന നിഗമനത്തിൽ എത്തിയതായും അറിയിച്ചു. അതേസമയം നായിൽ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.
വളർത്തുമൃഗങ്ങൾക്ക് രോഗബാധ കണ്ടെത്തുന്നതിനെ തുടർന്ന് എല്ലാ വളർത്തുമൃഗങ്ങളെയും 14 ദിവസത്തെ നിരീക്ഷണത്തിൽ സൂക്ഷിക്കാൻ ഹോങ്കോങ് സർക്കാർ അറിയിച്ചു. നിലവിൽ ഇവിടെ രണ്ടു നായ്ക്കൾ ഐസൊലേഷനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.