ഇസ്ലാമാബാദ്: ന്യൂയോർക്കിൽനിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരാനുള്ള രണ്ടു ശവപ്പെട്ടികൾ പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് (പി.െഎ.എ) മറന്നുവെച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തിയ പി.െഎ.എ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു. തെറ്റുപറ്റിയത് വിമാനക്കമ്പനിക്ക് ലഗേജ് കൈമാറുന്ന ഏജൻസിക്കാണെന്ന് പി.െഎ.എ വക്താവ് വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ നിയമനടപടി കൈക്കൊള്ളും.
സംസ്കാരച്ചടങ്ങുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പി.െഎ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. മുശർറഫ് റസൂൽ നിർദേശം നൽകി. ഒരു മൃതദേഹം ഇത്തിഹാദ് എയർലൈൻസിൽ ബുധനാഴ്ച പാകിസ്താനിലെത്തിക്കും. രണ്ടാമത്തേത് യു.എസിെല മേരിലാൻഡിൽത്തന്നെ സംസ്കരിക്കും. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒക്ടോബർ 31 മുതൽ യു.എസിലേക്കുള്ള വിമാന സർവിസ് സംബന്ധിച്ച് പി.െഎ.എ പുനരാലോചന നടത്താനിരിക്കെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.