സിംഗപ്പൂർ പ്രധാനമന്ത്രി ട്രംപുമായും കിമ്മുമായും കൂടികാഴ്​ച നടത്തും

സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹസേൻ ലൂങ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപുമായും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉന്നുമായും വെ​വ്വേറ കൂടികാഴ്​ച നടത്തും. സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ ഇരു രാഷ്​ട്രനേതാക്കളും കൂടികാഴ്​ച നടത്തുന്നതിന്​ മുന്നോടിയായാണ്​ സിംഗപ്പൂർ പ്രസിഡൻറ്​ ഇരുവരുമായും ചർച്ച നടത്തുന്നത്​.

കിം ജോങ്​ ഉന്നുമായും ജൂൺ 10നും ട്രംപുമായി ജൂൺ 11നുമാണ്​ സിംഗപ്പൂർ പ്രധാനമന്ത്രി കൂടികാഴ്​ച നടത്തുക. ഇരു രാഷ്​ട്രനേതാക്കളും ഞാറാഴ്​ചയോടെ സിംഗപ്പൂരിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ലോകരാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉച്ചകോടിയാണ്​ സിംഗപ്പൂരിലേത്​.

സിംഗപ്പൂരിലെ ഷാങ്​റി ലേ ഹോട്ടലിലായിരിക്കും ഉച്ചകോടിക്കെത്തുന്ന ട്രംപ്​ താമസിക്കുക. സ​​​​െൻറ്​ റിജിസ്​ ഹോട്ടലിലാവും കിമ്മും താമസിക്കുക.

Tags:    
News Summary - PM Lee to hold separate meetings with Kim Jong Un, Donald Trump before Singapore summit-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.