ബംഗ്ലാദേശിൻെറ പുരോഗതിയുടെ പ്രതിഫലനമാണ് ഹസീനയുടെ വിജയം-മോദി

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാമതും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഹസീനയെ ഇന്ത്യൻ പ്രധാനമന്ത്രി നരേ ന്ദ്രമോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെ മോദി ശൈഖ് ഹസീനയെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. രാജ്യത്തിന്റെ വികസന രംഗത്ത് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് മോദി വാഗ്ദാനം ചെയ്തു. ബംഗ്ലാദേശിൻെറ പുരോഗതിയുടെ പ്രതിഫലനമാണ് ഹസീനയുടെ വിജയമെന്ന് മോദി പറഞ്ഞതായി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇഹ്സാനുൽ കരീം വ്യക്തമാക്കി.

300 സീറ്റുകളിലേക്ക്​ നടന്ന വോ​െട്ടടുപ്പിൽ ഹസീനയുടെ അവാമി ലീഗ്​ പാർട്ടി 191 സീറ്റ്​ നേടിയതായി തെരഞ്ഞെടുപ്പ്​ ഫലം ക്രോഡീകരിച്ച്​ പുറത്തുവിടുന്ന ചാനൽ 24 ടെലിവിഷൻ അറിയിച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 17 പേ​ർ കൊ​ല്ല​െ​പ്പ​ട്ടു.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ​ത​വ​ണയും ആകെ നാ​ലാം​ പ്രാവിശ്യവുമാണ്​ അ​വാ​മി പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ 71കാരിയായ ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്​. അ​തി​നി​ടെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്നാ​രോ​പി​ച്ച്​ പ്രധാന പ്ര​തി​പ​ക്ഷ​മാ​യ ബം​ഗാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 220ലേറെ മണ്ഡലങ്ങളിൽ ക്രമക്കേട്​ നടന്നതായി ബി.എൻ.പി​ ആരോപിച്ചു. അ​ക്ര​മം ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​ജ്യ​ത്തു​ട​നീ​ളം ആ​റു​ല​ക്ഷം സൈ​നി​ക​രെ​യാ​ണ്​ വി​ന്യ​സി​ച്ച​ത്.

Tags:    
News Summary - PM Narendra Modi congratulates Bangladesh PM Sheikh Hasina -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.