ധാക്ക: മനുഷ്യക്കടത്ത് റാക്കറ്റിെൻറ പിടിയിൽനിന്ന് 23 റോഹിങ്ക്യൻ പെൺകുട്ടികളെ ബം ഗ്ലാദേശ് പൊലീസ് രക്ഷപ്പെടുത്തി. മലേഷ്യയിലേക്ക് വിമാനമാർഗം അയക്കാനിരിക്കെയാണ് പൊലീസ് ഇടപെട്ടത്. ധാക്കയിലെ ഒരു തയ്യൽ കടക്ക് പിന്നിലെ ചെറിയ മുറിയിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ദമ്പതികൾ ഉൾപ്പെടെ മനുഷ്യക്കടത്ത് മാഫിയയിലെ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് 50 ബംഗ്ലാദേശ് പാസ്പോർട്ടുകളും പിടിച്ചെടുത്തു.
ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാമ്പിൽനിന്ന് മലേഷ്യയിൽ നല്ലജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ വലവീശിപ്പിടിച്ചത്. 15നും 19നും ഇടയിൽ പ്രായമുള്ളവരായിരുന്നു പെൺകുട്ടികൾ. നിർബന്ധിത വേശ്യാവൃത്തിക്കാണ് ഇവരെ മലേഷ്യയിലേക്ക് അയക്കുന്നതെന്നും പൊലീസ് വക്താവ് പറഞ്ഞു. പെൺകുട്ടികെള കോക്സ് ബസാറിലെ ക്യാമ്പിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.