ധാക്ക: ഇപ്പോഴത്തെ ഭരണകാലാവധി പൂർത്തിയായാൽ രാഷ്്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന ്ത്രി ശൈഖ് ഹസീന. യുവനേതാക്കൾക്ക് അവസരം നൽകുന്നതിനാണ് നാലുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച ഹസീനയുടെ തീരുമാനം. ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സു തുറന്നത്. തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ആദ്യ ബംഗ്ലാദേശ് നേതാവുമാണ് ഹസീന. വിരമിക്കലിനുശേഷം പൈതൃകഗ്രാമമായ ഗോപാൽഗഞ്ചിലെ തുങ്ങിപ്പാറയിൽ കഴിയാനാണ് പദ്ധതി. ബംഗ്ലാദേശ് സ്ഥാപക നേതാവ് മുജീബുർറഹ്മാെൻറ മകളാണ് 71കാരിയായ ഹസീന. 1996ലാണ് അവർ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.