ജനീവ: സിറിയയിലെ വിമതഗ്രാമമായ കിഴക്കൻ ഗൂതയിലെ ദൂമയിലെ രാസായുധപ്രയോഗത്തെ തുടർന്ന് ചികിത്സ തേടിെയത്തിയ 500 പേരിൽ മാരക വിഷബാധയേറ്റതിെൻറ ലക്ഷണങ്ങൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന.
ആക്രമണത്തിനിരയായ പ്രദേശങ്ങളിലേക്ക് എത്രയും പെെട്ടന്ന് സഹായമെത്തിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
െഎക്യരാഷ്ട്രസഭയുടെ സഹായ സംഘടനകൾക്കു കിഴക്കൻ ഗൂതയിലെ ദൂമ ഉൾപ്പെെട ആക്രമണം നടന്ന പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. രാസായുധാക്രമണത്തിൽ 42 ആളുകൾ െകാല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.