വാഷിങ്ടൺ: സിറിയൻ സർക്കാർ വീണ്ടും രാസായുധ ആക്രമണത്തിനൊരുങ്ങുന്നതായി യു.എസ് മുന്നറിയിപ്പ്. വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്ലിബിൽ രസായുധ ആക്രമണം നടത്താനൊരുങ്ങുന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി സിറിയയിലെ യു.എസ് അംബാസഡർ ജിം ജെഫ്രി വ്യക്തമാക്കി. ആക്രമണം നടന്നാൽ തിരിച്ചടിക്കുമെന്നും താക്കീത് നൽകി.
സ്വന്തം ജനതക്കുനേരെ രാസായുധം പ്രയോഗിച്ചെന്ന റിപ്പോർട്ടുകൾ സിറിയൻ സർക്കാർ നിഷേധിക്കുകയായിരുന്നു. യു.എൻ വിദഗ്ധ സംഘത്തിെൻറ അന്വേഷണത്തിലും രാസായുധം പ്രയോഗിച്ചതായി കണ്ടെത്തി. സിറിയയിൽ വെടിനിർത്തലിനായി റഷ്യയുടെയും തുർക്കിയുടെയും മേൽനോട്ടത്തിൽ ഇറാനിൽ ഉച്ചകോടി നടക്കുന്നതിനിടെയാണ് യു.എസിെൻറ മുന്നറിയിപ്പ്. ഇദ്ലിബിൽ സൈന്യം ആക്രമണത്തിനു മുതിർന്നാൽ മാനുഷിക ദുരന്തമായിരിക്കും ഫലമെന്നും അഭയാർഥികളുടെ ഒഴുക്കുണ്ടാകുമെന്നും യു.എൻ മുന്നറിയിപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.