െബെറൂത്: സിറിയയിൽ വിമത കേന്ദ്രമായ കിഴക്കൻ ഗൂതയിലെ ദക്ഷിണ നഗരമായ ദൂമയിൽ സൈനിക നടപടി ഉടൻ അവസാനിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. നഗരം പൂർണമായും നിയന്ത്രണവിധേയമായതിനെ തുടർന്നാണിത്.
അതിനിടെ, മേഖലയിൽനിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് വിവിധ കക്ഷികൾ തമ്മിൽ ധാരണയായി. ഗൂതയിൽനിന്ന് വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിലേക്കാണ് 1300 സിവിലിയന്മാരെ മാറ്റുകയെന്ന് സിറിയൻ ഒബ്സർവേറ്ററി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വിഭാഗം വിമതരുമായും ചർച്ച തുടരുകയാണെന്നും ഒബ്സർവേറ്ററി അറിയിച്ചു.
ഫെബ്രുവരി 18നാണ് റഷ്യയുടെ പിന്തുണയോടെ ദൂമയിൽ സൈനികനീക്കം ശക്തമാക്കിയത്. ആഴ്ചകൾക്കിടെ 1600 സിവിലിയന്മാർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.