ധാക്ക: ബംഗ്ലാദേശിലെ കലൗറയിൽ പാലം തകർന്ന് ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് നാലു പേർ മരിച്ചു. 100 ഓളം പേർക്ക് പരി ക്കേറ്റു. എക്സ്പ്രസ് ട്രെയിൻ ഓടിക്കൊണ്ടിരിക്കെ പാലത്തിെൻറ ഒരു ഭാഗം തകരുകയായിരുന്നു. ഇതോടെ ട്രെയിനിെൻറ അഞ്ച് ബോഗികൾ തലകീഴായ് മറിഞ്ഞു. ഒരെണ്ണം കനാലിലേക്ക് വീഴുകയും ചെയ്തു. കനാലിൽ വീണ ബോഗിയിൽ ഉണ്ടായിരുന്ന യാത്രകാരാണ് മരിച്ചത്.
കനാലിലേക്ക് തൂങ്ങി കിടക്കുകയായിരുന്ന ട്രെയിൻ ബോഗികളിൽ നിന്ന് പ്രദേശവാസികളും പൊലീസും ചേർന്നാണ് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ 21 പേരുടെ നില ഗുരുതരമാണ്. ഇവരെ ഷിൽഹെറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ധാക്കയിൽ നിന്ന് വടക്കുകിഴക്കൻ പ്രവിശ്യകളിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു. മോശം പാളങ്ങളും സിഗ്നൽ സംവിധാനത്തിലെ പാകപ്പിഴകളും മൂലം ബംഗ്ലാദേശിൽ ട്രെയിൻ അപകടങ്ങൾ സാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.