ഹാനോയ്: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിനന്ദനം ചൊരിഞ്ഞ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വിയറ്റ്നാമിൽ ഏഷ്യ-പസഫിക് ഉച്ചേകാടിയുടെ ഭാഗമായി നടന്ന സി.ഇ.ഒകളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
സാമ്പത്തിക മേഖലയിൽ ഇന്ത്യ കൈവരിച്ച വളർച്ച അമ്പരപ്പിക്കുന്നതാണ്. വിശാലമായ രാജ്യത്തെയും നൂറുകോടിയിലേറെ വരുന്ന ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ട്രംപ് പറഞ്ഞു.
ചൈനയുടെ വ്യാപാരനയത്തിനെതിരെ രൂക്ഷവിമർശനം നടത്തിയ ട്രംപ് ഇന്ത്യയും യു.എസും ജപ്പാനും ആസ്ട്രേലിയയും കൂട്ടായി അതിനെ പ്രതിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളെയും പ്രശംസിച്ച ട്രംപ് എല്ലാവരും മിത്രങ്ങളാണെന്നും ഇക്കാലത്ത് ആരുമായും നീണ്ട ശത്രുത ഇല്ലെന്നും കൂട്ടിച്ചേർത്തു. ആസിയാൻ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യൻ സമ്മേളനത്തിലും പെങ്കടുക്കുന്നതിനായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.