സൻആ: ശൈമ സിലാഹ് എന്ന യമനി യുവതിയുടെ കവിളിലൂടെ ഒരു വർഷമായി ഒഴുകിയ കണ്ണുനീർ ഒരെ ാറ്റ കാര്യത്തിനായിരുന്നു; അമേരിക്കയിലെ ആശുപത്രിയിൽ മരണക്കിടക്കയിൽ കഴിയുന്ന ര ണ്ടു വയസ്സുകാരനായ മകൻ അബ്ദുല്ലക്ക് ഒരു മുത്തം നൽകാൻ. തലച്ചോറിന് അസുഖം ബാധിച്ച ു കഴിയുന്ന അബ്ദുല്ലയുടെ അടുത്തെത്താൻ ഇൗ യുവതിക്ക് തടസ്സമായത് ഡോണൾഡ് ട്രംപ് ഭരണകൂടത്തിെൻറ യാത്ര നിരോധനമാണ്.
യമനടക്കമുള്ള ഏഴ് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യു.എസിലേക്ക് പൂർണമായും വിലക്കേർപ്പെടുത്തിയ നിയമമാണ് അബ്ദുല്ലയുടെ അടുത്തെത്തുന്നതിൽനിന്ന് ശൈമയെ തടഞ്ഞത്. നിയമപരമായ പോരാട്ടത്തിനും മനുഷ്യാവകാശ സംഘടനകളുടെ നിരന്തര ആവശ്യത്തിനുമൊടുവിൽ ബുധനാഴ്ചയാണ് ശൈമക്ക് വിസ ലഭിച്ചത്.
യുവതിയുടെ ഭർത്താവ് യമൻ വംശജനായ യു.എസ് പൗരൻ അലി ഹസനാണ്. യുദ്ധം കൊടുമ്പിരികൊണ്ട യമനിൽനിന്ന് 2016ൽ ഇൗജിപ്തിലേക്ക് മാറിത്താമസിച്ചതാണ് ഹസനും ഭാര്യയും. ഗുരുതര രോഗം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സക്ക് പിതാവ് മകനെയുംകൊണ്ട് അമേരിക്കയിലേക്ക് പറന്നു. ഗത്യന്തരമില്ലാതെമകനെ പിരിഞ്ഞ ശൈമ ഒരു വർഷമായി മകനെ ഒരിക്കൽ കൂടി കാണാനുള്ള പോരാട്ടത്തിലായിരുന്നു.
അതിനിടെ, അബ്ദുല്ലയുടെ ജീവൻ നിലനിൽക്കുന്നത് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമായി. യു.എസ് അധികൃതർ വിസ അനുവദിക്കാനാവില്ലെന്ന് ആവർത്തിച്ചപ്പോൾ മകനെ മരണത്തിന് വിട്ടുനൽകി വേദനയിൽനിന്ന് മോചിപ്പിക്കാൻ ഹസൻ ആലോചിക്കുകയും ചെയ്തു. എന്നാൽ, യു.എസിലെ കൗൺസിൽ ഒാൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടലുണ്ടായതോടെ മാതാവിന് ഒരിക്കൽകൂടി മകനെ കാണാൻ അവസരമൊരുക്കാമെന്ന പ്രതീക്ഷയുണ്ടായി. ഇൗ ഇടപെടലിലൂടെയാണ് ശൈമക്ക് വിസ അനുവദിച്ചത്.
മകന് ആദരവോടെ മരണമനുവദിക്കാനെങ്കിലും അവസരം കിട്ടിയല്ലോ എന്നായിരുന്നു വിസ ലഭിച്ചതിൽ ഹസെൻറ ആദ്യ പ്രതികരണം. നൊന്തുപ്രസവിച്ച പിഞ്ചോമനക്ക് ഒരിക്കൽകൂടി മുത്തം നൽകാനും ചേർത്തുപിടിക്കാനുമുള്ള ആഗ്രഹം എല്ലാ ദിവസവും ഭാര്യ ഫോണിൽ തന്നോട് പങ്കുവെക്കാറുണ്ടായിരുന്നുവെന്നും ഹസൻ പറഞ്ഞു. വിസ ലഭിച്ചതോടെ ശൈമ ബുധനാഴ്ച യു.എസിലേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.