ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിൽ നാല് പേർ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘർഷത്തിലാണ് നാല് പേർക്കും ജീവൻ നഷ്ടമായത്. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്.
ചിറ്റഗോങ്ങിൽ വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ജനങ്ങൾ മോദിക്കെതിരെ മുദ്രവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെക്കുകയും ചെയ്തു. തുടർന്ന് ലാത്തിച്ചാർജുമുണ്ടായി. ഈ സംഘർഷത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്.
നാല് പേർ കൊല്ലപ്പെട്ട വിവരം ചിറ്റഗോങ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അലാവുദ്ദീൻ താൽകദേർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.