മാഞ്ചസ്റ്റർ: ഞായറാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ആസ്റ്റൻവില്ല ഗോൾ കീപ്പർ റോബിൻ ഓൾസനോട് മാപ്പ് ചോദിക്കുന്നതായി മാഞ്ചസ്റ്റർ സിറ്റി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ 3-2 ജയത്തോടെ സിറ്റി കിരീടം നേടിയതിനെത്തുടർന്ന് ഗാലറിയിൽ നിന്നിറങ്ങി ആരാധകർ ഗ്രൗണ്ടിലേക്ക് ഒഴുകുകയായിരുന്നു. ഇതിനിടെ റോബിൻ ഓൾസന് നേരെ കൈയേറ്റവുമുണ്ടായി. സംഭവത്തിൽ പ്രതിഷേധവുമായി വില്ല പരിശീലകൻ സ്റ്റീവൻ ജെറാർഡ് തന്നെ രംഗത്തുവന്നു.
ഓൾസൻ ആക്രമിക്കപ്പെട്ടത് ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹത്തോടെ ആത്മാർഥമായി മാപ്പ് ചോദിക്കുന്നതായും സിറ്റി അധികൃതർ വ്യക്തമാക്കി. മൈതാനത്തേക്ക് കരിമരുന്നുകൾ ഉൾപ്പെടെ എറിഞ്ഞതിനും മറ്റ് അനിഷ്ട സംഭവങ്ങൾക്കും രണ്ടുപേരെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.