ഇറാനെ വിരട്ടാൻ 'സ്​നാപ്​​ബാക്കുമായി' യു.എസ്

യുനൈറ്റഡ്​ നാഷൻസ്​: ഇറാനെതിരായ ആയുധ ഉപരോധം ​െഎക്യരാഷ്​ട്രസഭ (യു.എൻ) രക്ഷാസമിതിയിൽ പരാജയപ്പെട്ടതോടെ, വൻശക്തി രാജ്യങ്ങളും ഇറാനും ഒപ്പുവെച്ച ആണവ കരാറിലെ സ്​നാപ്​​ബാക്ക്​ വ്യവസ്ഥ ഉപയോഗിച്ച്​ ഇറാനെതിരായ ഉപരോധങ്ങൾ തിരികെ കൊണ്ടുവരാൻ അമേരിക്കൻ നീക്കം.

2018 മേയിൽ കരാറിൽനിന്ന്​ പിന്മാറിയ അമേരിക്ക, അതേ കരാറിലെ വ്യവസ്ഥ​ ഉപയോഗിക്കുന്നത്​ യു.എന്നിനെയും പ്രതിസന്ധിയിലാക്കും. സ്​നാപ്പ്​ബാക്ക്​ ഉപയോഗിക്കാൻ രക്ഷാസമിതി പ്രസിഡൻറിനെ കാണുന്നതിന്​ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപയോ വ്യാഴാഴ്​ച ന്യൂയോർകിലെത്തും.

ആയുധ കരാറിൽ അമേരിക്കൻ പ്രമേയത്തെ ചൈനയും റഷ്യയും എതിർത്തതുപോലെ സ്​നാപ്​​ബാക്കിലും കടുത്ത എതിർപ്പുയരും. റഷ്യക്കും ചൈനക്കും ഒപ്പം ഫ്രാൻസും ബ്രിട്ടനും ചേരുമെന്നതിനാൽ അമേരിക്ക ഒറ്റപ്പെടുമെന്നാണ്​ നയതന്ത്ര വിദഗ്​ധർ പറയുന്നത്​. അമേരിക്കൻ നീക്കം രക്ഷാസമിതിയെയും യു.എന്നിനെയും ​പ്രതിസന്ധിയിലാക്കുന്നതുമാണ്​.

ഏകപക്ഷീയമായി പിൻവാങ്ങിയ അമേരിക്കക്ക്​ കരാറിലെ വ്യവസ്ഥ ഉപയോഗിക്കാൻ അവകാശമില്ലെന്നാണ്​ റഷ്യയും ചൈനയും യൂറോപ്യൻ യൂനിയനും പറയുന്നത്​. കരാറിൽ പങ്കാളിയായതിനാൽ സാ​േങ്കതികമായി സ്​നാപ്ബാക്കിന്​ അവകാശമു​ണ്ടെന്നാണ്​ അമേരിക്കൻ വാദം. ഉപരോധങ്ങൾ തിരികെ കൊണ്ടുവന്നാൽ ആണവകരാർ നിലനിൽക്കി​ല്ലെന്ന്​ ഇറാ​െൻറ മുന്നറിയിപ്പുണ്ട്​.

കരാറിൽനിന്ന്​ പിൻവാങ്ങിയപ്പോൾതന്നെ സ്​നാപ്​​ബാക്ക്​ അവകാശവും അമേരിക്കക്ക്​ നഷ്​ടപ്പെട്ടതായി ട്രംപി​െൻറ മുൻ സുരക്ഷ ഉപദേഷ്​ടാവ്​ ജോൺ ബോൾട്ടൺ പറഞ്ഞു.

ട്രംപ്​ ഭരണകൂടത്തിനില്ലാത്ത സ്ഥിരത ബോൾട്ടൺ കാണിക്കുന്നതിന്​ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി ഇറാൻ വിദേശകാര്യമ​ന്ത്രി മുഹമ്മദ്​ ജവാദ്​ സരിഫ്​ പ്രതികരിച്ചു.

ആണവ കരാറിന്​ നേതൃത്വം നൽകിയവരിലൊരാളായ ഒബാമ ഭരണകൂടത്തിലെ പൊളിറ്റിക്കൽ അഫയേഴ്​സ്​ അണ്ടർ സെ​ക്രട്ടറി വെൻഡി ഷെർമനും ട്രംപി​െൻറ ശ്രമങ്ങളെ തള്ളിപ്പറഞ്ഞു. 

ആണവകരാറും സ്​നാപ്​ബാക്കും

അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങൾ ഇറാനുമായി 2015ലാണ്​ ആണവ കരാർ ഒപ്പുവെച്ചത്​. കരാറി​െൻറ ഭാഗമായി ഇറാനെതിരായ ​യു.എൻ ഉപരോധങ്ങൾ പിൻവലിച്ചിരുന്നു. ഇറാൻ കരാർ ലംഘിച്ചാൽ, ഇൗ ഉപരോധങ്ങൾ തിരികെ കൊണ്ടുവരാൻ അനുവദിക്കുന്ന വ്യവസ്ഥയാണ്​ സ്​നാപ്​ബാക്ക്​ . 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.