​'ഹസീന പ്രഖ്യാപിച്ച കർഫ്യു നടപ്പിലാക്കാൻ പൗരൻമാരെ വെടിവെക്കില്ല'; സൈന്യത്തിന്റെ യോഗത്തിലുണ്ടായത് നിർണായക തീരുമാനം

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന നാട് വിടുന്നതിന് മുമ്പ് രാജ്യത്തിന്റെ സൈനിക തലവൻ ആർമി ജനറലുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. ഹസീന പ്രഖ്യാപിച്ച കർഫ്യു നടപ്പിലാക്കാൻ സാധാരണക്കാർക്കെതിരെ വെടിവെക്കില്ലെന്ന തീരുമാനം സൈന്യം എടുത്തു. തുടർന്ന് ഇനിയും ഹസീനയെ പിന്തുണക്കാനാവില്ലെന്ന് സൈന്യം ബംഗ്ലാദേശ് പ്രധാനമന്ത്രി​യെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ജനറൽ വാഖിറുസ്സമാൻ ഹസീനയെ കാണാൻ ഓഫീസിലെത്തിയത്. തുടർന്ന് ലോക്ഡൗൺ നടപ്പിലാക്കാൻ ആവില്ലെന്നും ഹസീനക്ക് ഇനി സൈന്യത്തിന്റെ പിന്തുണയുണ്ടാവില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

വിദ്യാർഥിസമരം ജനകീയ പ്രക്ഷോഭമായി കത്തിയാളിയ ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടു. പ്രക്ഷോഭകർ ഔദ്യോഗിക വസതിയായ ഗണഭവനിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പ് വ്യോമസേന ഹെലികോപ്ടറിൽ സഹോദരി ശൈഖ് രിഹാനക്കൊപ്പം രക്ഷപ്പെട്ട അവർ തിങ്കളാഴ്ച വൈകീട്ട് ഡൽഹിക്ക് സമീപത്തെ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിലിറങ്ങി.

തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബംഗ്ലാദേശ് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ, ഭരണനിയന്ത്രണം ഏറ്റെടുക്കുകയാണെന്നും രാഷ്ട്രപതിയുമായി കൂടിയാലോചിച്ച് ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു സൈനിക മേധാവിയുടെ പ്രഖ്യാപനം.

Tags:    
News Summary - Bangladesh Army refused to suppress protest hours before Sheikh Hasina fled to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.