ധാക്ക:കോവിഡ് വാക്സിൻ വാങ്ങാൻ ചൈനയുമായി ബംഗ്ലാദേശ് ധാരണയായി. ഇത് സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചതായി ബാംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിഖ് പറഞ്ഞു. എന്നാൽ വാക്സിൻെറ വിലയും ഡോസും എത്രയാണെന്ന് ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയില്ല.കരാർ അനുസരിച്ച് വിലവെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.വിവിധ രാജ്യങ്ങൾക്ക് പല വിലയിലാണ് ചൈന വാക്സിൻ വിറ്റെതന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയതിന് പിന്നാലെയാണ് ലോക രാജ്യങ്ങൾ കോവിഡിൻെറ ഉറവിടമായ ചൈനയിൽ നിന്ന് തന്നെ വാക്സിൻ വാങ്ങാൻ തീരുമാനിച്ചത്. ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോർട്ടുകളെ ഉദ്ധരിച്ച് റോയ്ട്ടേഴ്സ് വാർത്ത പുറത്ത് വിട്ടിരുന്നു.
മുതിർന്നവർക്കാണ് ഈ വാക്സിൻ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. മൂന്ന് മുതൽ നാല് ആഴ്ചക്കുള്ളിൽ രണ്ട് ഡോസും എടുക്കാമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.