ധാക്ക: കോവിഡ് രൂക്ഷമാവുന്ന ബംഗ്ലാദേശിൽ ഏഴുദിവസം രാജ്യത്തുടനീളം ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. അഞ്ചുമുതൽ 11 വരെയാണ് അവശ്യ കേന്ദ്രങ്ങൾ ഒഴിച്ച് രാജ്യം പൂർണമായി അടച്ചിടുക. എന്നാൽ, മില്ലുകളും ഫാക്ടറികളും അടച്ചിടില്ല. അവധി ദിനങ്ങളിൽ വീടുകളിലേക്ക് തൊഴിലാളികൾ കൂട്ടമായി മടങ്ങുന്നത് രോഗവ്യാപനം രൂക്ഷമാക്കുമെന്ന് മനസ്സിലാക്കിയാണ് വ്യവസായ കേന്ദ്രങ്ങളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയതെന്ന് സർക്കാർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,830 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 9,155 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.