ജനീവ: 12 വയസിന് മുകളിലുള്ള കുട്ടികൾ, മുതിർന്നവർ ധരിക്കുന്ന അതേ രീതിയിൽ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ പുതിയ മാര്‍ഗ നിർദേശങ്ങളിലാണ് മുതിർന്ന കുട്ടികൾ രോഗവാഹകരമാവുമെന്നും അതിനാൽ മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണമെന്ന് മുന്നറിയിപ്പ് നൽകിയത്. മുതിര്‍ന്നവരിൽനിന്ന് കോവിഡ് 19 പകരുന്ന അതേ രീതിയിൽ കൗമാരക്കാരിൽനിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുമെന്നതിന് തെളിവുകളുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.
ആറിനും 11നും ഇടയിലുള്ള കുട്ടികൾ മാസ്ക് ധരിക്കുന്നതിലുള്ള നിർദേശങ്ങൾ പല സാഹചര്യങ്ങളെ ആശ്രയിച്ചാണെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും ഡബ്ല്യൂ.എബ്ബ്.ഒ വെബ്സൈറ്റിൽ പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കി. പ്രദേശത്തെ രോഗവ്യാപനത്തിെൻറ തോത്, കുട്ടിയുടെ ആരോഗ്യസ്ഥിതി, മുതിർന്നവരുടെ നിയന്ത്രണവും മേൽനോട്ടവും തുടങ്ങിയവയാണ് ഈ പ്രായപരിരിധിയിലുള്ള കുട്ടികളിൽ കണക്കിലെടുക്കേണ്ടത്.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികള്‍ സാധാരണഗതിയിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നും മാർഗരേഖയിൽ ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നു. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.