കോവിഡ് : ദിവസവും 5000 ​മരണത്തിന് സാധ്യത; ആദ്യ തരംഗം ജനുവരിയിൽ, മൂന്നാം തരംഗം മാർച്ച് വരെയെന്ന് വിദഗ്ധർ

ബെയ്ജിങ്: ചൈനയിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും രൂക്ഷമായ കോവിഡ വ്യാപനമാണ് ഉണ്ടാകാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ. ദിവസേന ദശലക്ഷക്കണക്കിന് പേർക്ക് രോഗം പുതുതായി ബാധിച്ചേക്കാം. എല്ലാ 24 മണിക്കൂറിലും 5000 ഓളം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും എയർഫിനലിറ്റി ലിമിറ്റഡ് എന്ന സംഘടന നടത്തിയ ഗവേഷണം പറയുന്നു.

ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സമയത്തു തന്നെ പുതിയ ഒമിക്രോൺ വകഭേദം ബിഎഫ് 7 ആവിർഭവിച്ചത് കേസുകൾ വർധിക്കാൻ ഇടയാക്കും. അടുത്ത മാസത്തോടുകൂടി പുതിയ കോവിഡ് രോഗികൾ 3.7 ദശലക്ഷമായി ഉയരുമെന്നും മാർച്ചോടുകൂടി 4.2 മില്യൺ ജനങ്ങൾ കോവിഡുമായി പൊരുതേണ്ടിവരുമെന്നും എയർഫിനലിറ്റി ലിമിറ്റഡിന്റെ ഗവേഷണം വെളിപ്പെടുത്തുന്നു.

പുതിയ കോവിഡ് കേസുകളുടെ ആദ്യ തരംഗം ജനുവരി പകുതി വരെയും അതിനു പിറകെ രണ്ടാം തരംഗവും ഫെബ്രുവരി അവസാനം മുതൽ മാർച്ച് പകുതി വരെ മൂന്നാം തരംഗവും ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ നിഗമനം.

ഇന്ന് 3000 കേസുകളാണ് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദേശങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.

Tags:    
News Summary - China Covid surge: 1 million cases daily now, 4.2 million by March - new report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.