ചൈന വീണ്ടും കോവിഡ് ഭീതിയിൽ; കൂടുതൽ നഗരങ്ങളിൽ ലോക്ഡൗൺ

ബെയ്ജിങ്: ചൈന വീണ്ടും കോവിഡ് ഭീതിയിൽ. കോവിഡ് കേസുകൾ വർധിച്ചതിനാൽ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

ചൈനയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തിലാണിത്. നിലവില്‍ മാര്‍ച്ച് 20 വരെയാണ് ലോക്ഡൗണ്‍. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെന്‍സെന്‍. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ജനങ്ങളോട് മൂന്നുതവണകോവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഷാങ്ഹായ് അടക്കം പല വടക്കുകിഴക്കന്‍ നഗരങ്ങളിലും സ്‌കൂളുകള്‍ പൂട്ടുകയും 18 പ്രവിശ്യകളില്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്  

Tags:    
News Summary - China fears Covid again; Lockdown in more cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.