യുനൈറ്റഡ് നാഷൻസ്: കോവിഡ് മഹാമാരി മൂലം ജോലിയും പഠനവും മുടങ്ങിയെങ്കിലും പ്രത്യാശയുടെ പുതിയ പാഠങ്ങൾ പകർന്ന് യുവ സമൂഹം. ഭാവിയെ കുറിച്ചുള്ള ചോദ്യം ഉയരുേമ്പാഴും സന്നദ്ധ സേവനത്തിനിറങ്ങുകയാണ് അവർ.
ഏതൊരു വെല്ലുവിളിയും മഹാമാരിയും സേവനത്തിെൻറ കരുത്ത് കൊണ്ട് മറികടക്കാമെന്ന് തെളിയിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) നടത്തിയ പഠനത്തിലാണ് യുവ സമൂഹത്തിൽ നാലിലൊന്നും കോവിഡ് പ്രതിരോധത്തിനുള്ള സന്നദ്ധ സേവന രംഗത്ത് സജീവമാണെന്ന് വ്യക്തമായത്. 112 രാജ്യങ്ങളിൽനിന്നുള്ള 18-29 പ്രായപരിധിക്കാരായ 12000ത്തിൽ അധികം പേരിലാണ് സർവേ നടത്തിയത്.
അതേസമയം, യുവജനങ്ങളിൽ പകുതിയും വിഷാദത്തിനും ഉത്കണ്ഠക്കും അടിമകളായി മാറിയതായും ഐ.എൽ.ഒ സർവേ കണ്ടെത്തി.
മൂന്നിലൊന്ന് പേരും, കരിയർ കോവിഡ് മൂലം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നതായും 'യൂത്ത് ആൻഡ് കോവിഡ്: തൊഴിൽ, വിദ്യാഭ്യാസം, അവകാശങ്ങൾ, മാനസിക ക്ഷേമം എന്നിവയിൽ വരുത്തിയ പ്രതിഫലനം' എന്ന തലക്കെട്ടിലുള്ള സർവേ വ്യക്തമാക്കി. ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ യുവജനങ്ങൾ വലിയ തോതിൽ പ്രയാസം അനുഭവിക്കേണ്ടി വരുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
കോവിഡ് മൂലം എട്ടിൽ ഒന്ന് പേർക്ക് വിദ്യാഭ്യാസമോ പരിശീലനമോ തടസ്സെപ്പട്ടു. 51 ശതമാനം പേരും തുടർവിദ്യാഭ്യാസം വൈകുമെന്ന് കരുതുന്നു. ഒമ്പത് ശതമാനം ഉന്നത വിദ്യാഭ്യാസം ലഭിക്കില്ലെന്ന് ഭയപ്പെടുന്നു. കോവിഡിനുമുമ്പ് ജോലി ചെയ്തിരുന്നവരിൽ ആറിൽ ഒരാൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. 42 ശതമാനം പേർക്കും വരുമാനത്തിൽ ഇടിവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.