27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള ബിൽ ഗേറ്റ്സിന്റെയും മെലിൻഡയുടെയും തീരുമാനം എങ്ങനെയാണ് ഉൾെകാള്ളേണ്ടതെന്ന് അറിയില്ലെന്ന് മകൾ ജെന്നിഫർ ഗേറ്റസ്. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ എന്ന മുഖവുരയോടെയാണ് 25 കാരി ജെന്നിഫർ തന്‍റെ വികാരം പ്രകടിപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. മാതാപിതാക്കളുടെ വിവാഹ മോചനത്തെകുറിച്ച് വ്യക്തിപരമായി ഒന്നും പറയില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
ബിൽഗേറ്റ്സ് - മെലിൻഡ ദമ്പതികളുടെ മുത്ത മകളാണ് ജെന്നിഫർ. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ച വിവരം ബിൽ ഗേറ്റ്സും മെലിൻഡയും ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ലോകത്തെ അറിയിച്ചത്. ഈ പ്രസ്താവന പുറത്തു വന്ന ഉടനെയായിരുന്നു ജെന്നിഫറിന്‍റെ പോസ്റ്റ്.
'ഇത് ഞങ്ങളുടെ കുടുംബത്തിന് വളരെ െവല്ലുവിളി നിറഞ്ഞ ഒരു സമയമാണ്. ഈ സമയത്ത് കുടുംബത്തിനും സ്വന്തത്തിനും താങ്ങാകാൻ ശ്രമിക്കുകയാണ്. (അവരുടെ) വേർപിരിയലിനെ കുറിച്ച് ഇനി ഞാൻ ഒന്നും പറയില്ല. അതേസമയം, മാതാപിതാക്കളുടെ ദയാപൂർവമുള്ള വാക്കുകളും പിന്തുണയുമായിരുന്നു എന്‍റെ ലോകമെന്ന് നിങ്ങളറിയണം ' -ജെന്നിഫർ കുറിച്ചു.
ദീർഘകാലം ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഫോർബ്സ് പട്ടിക അനുസരിച്ച് ഇപ്പോൾ ലോകത്തെ നാലാമത്തെ ധനികനാണ്. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ജീവകാരുണ്യ സംഘടനയായ ബിൽ– മെലിൻഡ ഫൗണ്ടേഷന്‍റെ സാരഥികളാണ് ബിൽ ഗേറ്റ്സും മെലിൻഡയും. വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനാണ് ഇരുവരുടെയും തീരുമാനം. വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 5 കോടി ഡോളർ ചെലവഴിച്ചിരുന്നു.
'ഒരുപാട് ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകും' -ഇരുവരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇങ്ങിനെയായിരുന്നു.
ബ്ലൂംബർഗ് ബിസിനസ് ഇൻഡെക്സിന്റെ കണക്കുകൾ പ്രകാരം 65കാരനായ ബിൽഗേറ്റ്സിനും 56കാരിയായ മെലിൻഡക്കുമായി 145 ബില്യൺ ഡോളർ ആസ്തിയുണ്ട്.
1987 മുതൽ മൈക്രോസോഫ്റ്റിൽ മാനേജരായിരുന്ന മെലിൻഡയും ബിൽഗേറ്റ്സും വിവാഹിതരാകുന്നത് 1994 ൽ ആണ്. 25 കാരിയായ ജെന്നിഫറിനെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട് ദമ്പതികൾക്ക്. 21 കാരനായ റോറിയും 18 കാരിയായ ഫോബേയുമാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.