ജറൂസലം: ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്നു. ഇതുവരെ 600 റൗണ്ട് വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. തിങ്കളാഴ്ച തുടങ്ങിയ ആക്രമണപരമ്പരയിൽ ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 122 ആയി. ഇതിൽ 31 പേർ കുട്ടികളാണ്. 900ത്തിലധികം പേർക്ക് പരിക്കേറ്റു. അതേസമയം, ഇസ്രായേലിനുനേരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇതുവരെ 1800 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷയമാക്കി തൊടുത്തത്.
വ്യോമാക്രമണത്തിന് പുറമെ കരസേന ആക്രമണത്തിന് സജ്ജമായി നിൽക്കുകയാണ് ഇസ്രായേൽ. വ്യോമാക്രമണത്തിൽ 30 നിലകളുള്ള മൂന്ന് ഫ്ലാറ്റുകൾ തരിപ്പണമായി. സൈനിക നീക്കത്തിന് വഴിയൊരുക്കാൻ വടക്കൻ ഗസ്സയിലേക്ക് കടന്ന ഇസ്രായേൽ ടാങ്കുകൾ വ്യാപക ഷെൽ വർഷം നടത്തി. ഹമാസ് നിർമിച്ച ടണലുകൾ നീക്കം ചെയ്താണ് ടാങ്കുകൾ മുന്നേറുന്നത്. ഇസ്രായേൽ ആക്രമണത്തിൽ വീടുകൾ തകർന്നതോടെ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങൾ വടക്കൻ ഗസ്സയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളുകളിൽ അഭയം തേടി.
ആക്രമണം നിർത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ മേധാവി അേന്റാണിയോ ഗുട്ടറസ് ഉൾപ്പെടെയുള്ളവർ ആഹ്വാനം ചെയ്തിരുന്നു. ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഹമാസിനെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് അഭിപ്രായപ്പെട്ട മാക്രോൺ, ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
യു.എൻ, ഖത്തർ, ഈജിപ്ത് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങൾക്ക് ഇസ്രായേൽ വഴങ്ങിയിട്ടില്ല. എന്നുമാത്രമല്ല, ഇസ്രായേലിൽ സമാധാനാന്തരീക്ഷം കൈവരിക്കുന്നത് വരെ ആക്രമണം ഇനിയും കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. 9,000 സൈനികരെയാണ് ഇസ്രായേൽ അതിർത്തിയിൽ ഒരുക്കിനിർത്തിയിരിക്കുന്നത്. എന്നാൽ, സൈനിക ആക്രമണം തങ്ങൾ ഭയക്കുന്നില്ലെന്ന് ഹമാസ് വ്യക്തമാക്കി.
കിഴക്കൻ ജറൂസലമിൽ കൂടുതൽ ഫലസ്തീനി താമസക്കാരെ ആട്ടിയോടിച്ച് പുതിയ കുടിയേറ്റക്കാരെ അധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ തുടങ്ങിയ ഫലസ്തീനി പ്രതിഷേധമാണ് ഇസ്രായേൽ പുതിയ ആക്രമണത്തിന് അവസരമാക്കി മാറ്റിയത്. മസ്ജിദുൽ അഖ്സയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു. റമദാനിൽ രാത്രി നമസ്കാരം നിർവഹിക്കുേമ്പാഴായിരുന്നു മസ്ജിദിനകത്ത് നരനായാട്ട്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗസ്സയുടെ അധികാരമുള്ള ഹമാസ് രംഗത്തെത്തിയതോടെ ഗസ്സയിൽ ആരംഭിച്ച ഭീതിദമായ വ്യോമാക്രമണമാണ് ഇസ്രായേൽ തുടരുന്നത്.
20 ലക്ഷം ഫലസ്തീനികൾ താമസിക്കുന്ന ഗസ്സയുടെ എല്ലാ ജനവാസ മേഖലകളിലും ഇസ്രായേൽ ആക്രമണം കനപ്പിച്ചത് ജനജീവിതം ദുരിതമയമാക്കിയിട്ടുണ്ട്. സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം തീവ്ര ജൂത ഗ്രൂപുകളും ഫലസ്തീനികൾക്കുനേരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ ഇസ്രായേൽ നഗരമായ ലോദിൽ അറബ് -ജൂത സംഘർഷം രൂക്ഷമാണ്. രാജ്യം ആഭ്യന്തര കലാപത്തിെൻറ വക്കിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.