സോൾ: ഇരുപക്ഷവും സേനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയൻ അതിർത്തിയിൽ സംഘർഷാന്തരീക്ഷം. ഉത്തരകൊറിയ തങ്ങളുടെ അതിർത്തിയിലേക്കുകയറി ഡ്രോൺ നിരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ ആരോപിച്ചു. ഇത് വ്യക്തമായ പ്രകോപനമാണെന്നും മുന്നറിയിപ്പ് വെടിവെച്ച് ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയൻ സൈനിക മേധാവി പറഞ്ഞു. പ്രകോപനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയൻ ഡ്രോൺ അതിർത്തി കടന്നതായി റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ ആയുധ പരീക്ഷണവും സൈനിക പരിശീലനവും പ്രകോപനപരമായ പ്രസ്താവനകളുമായി ഇരുരാജ്യങ്ങളും സജീവമാകുമ്പോൾ മേഖലയിൽ സംഘർഷാന്തരീക്ഷം തുടരുകയാണ്.
അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതാണ് ഉത്തരകൊറിയയെ പ്രകോപിക്കുന്നത്. 15000 കിലോമീറ്റർ ദൂരപരിധിയുള്ളത് ഉൾപ്പെടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചാണ് ഉത്തരകൊറിയ ഇതിന് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.