ബെയ്ജിങ്: ലോക്ഡൗൺ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ഇന്ന് 39,791 പേർക്കാണ് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 3,709 പേർക്ക് ലക്ഷണങ്ങളോടെയും 36,082 പേർക്ക് ലക്ഷണങ്ങളില്ലാതെയുമാണ് വൈറസ് ബാധ. ഒരു മരണവും സ്ഥികരിച്ചിട്ടുണ്ട്.
അതേസമയം, കടുത്ത ലോക്ഡൗൺ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനയിൽ പ്രതിഷേധം തുടരുകയാണ്. 'ലോക്ഡൗൺ അവസാനിപ്പിക്കുക' മുദ്രാവാക്യമുയർത്തി ജനം പ്രകടനം നടത്തി. പ്രതിഷേധക്കാർ ദേശീയഗാനവും ആലപിക്കുന്നുണ്ടായിരുന്നു.
ഉയിഗൂർ വിഭാഗങ്ങൾ കൂടുതലുള്ള സിൻജ്യങിൽ ദീർഘനാളായു ലോക്ഡൗൺ മൂലം ഭക്ഷണത്തിനും അവശ്യമരുന്നുകൾക്കും ബുദ്ധിമുട്ടുള്ളതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ മരിച്ചിരുന്നു. ലോക്ഡൗൺ നിയന്ത്രണം രക്ഷാപ്രവർത്തനത്തെ ബാധിച്ചതായി പ്രതിഷേധക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.