'ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ്​ ഹൗസ്​ വിട്ടിറങ്ങും' -ട്രംപ്​

വാഷിങ്​ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ ഒൗദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചാൽ വൈറ്റ്​ ഹൗസ്​ വിട്ടിറങ്ങുമെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അതേസമയം, തെരഞ്ഞെടുപ്പിൽ ത​െൻറ പരാജയം അംഗീകരിക്കില്ലെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

ഇലക്​ടറൽ കോളജിൽ ബൈഡനെ വിജയിയായി പ്രഖ്യപിച്ചാൽ വൈറ്റ്​ ഹൗസ്​ വിട്ടിറങ്ങുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ​അദ്ദേഹം. 'തീർച്ചയായും ഞാനത്​ ചെയ്യും. നിങ്ങൾക്ക്​ അത്​ അറിയാമ​േല്ലാ' -ട്രംപ്​ ചോദിച്ചു.

അതേസമയം അവർ ഇക്കാര്യം ചെയ്യുകയാണെങ്കിൽ അവർ തെറ്റുചെയ്യുകയാണെന്നും അത്​ സമ്മതിക്കാൻ വളരെ പ്രയാസമുള്ള കാര്യമാണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു. ജനുവരി 20ന്​ ഒരുപാട്​ കാര്യങ്ങൾ സംഭവിക്കുമെന്ന്​ താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയായി മത്സരിച്ച ജോ ബൈഡ​െൻറ തെരഞ്ഞെടുപ്പ്​ വിജയം അംഗീകരിക്കാൻ ട്രംപ്​ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ്​ അട്ടിമറിച്ചുവെന്നും കൃത്രിമം കാണിച്ചുവെന്നും ആരോപിച്ച്​ ട്രംപ്​ കോടതിയെ സമീപിച്ചിരുന്നു. യു.എസ്​ തെ​​രഞ്ഞെടുപ്പിൽ 306 വോട്ടുകളാണ്​ ബൈഡൻ നേടിയത്​. 232 വോട്ടുകൾ മാത്രമാണ്​ ​ട്രംപിന്​ നേടാനായത്​. 

Tags:    
News Summary - Donald Trump says he will leave office if Joe Bidens victory confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.