ബെയ്ജിങ്: മൂന്ന് വർഷമായി നിലനിൽക്കുന്ന കോവിഡ് നിബന്ധനകൾക്കെതിരെ ചൈനയിൽ വൻ പ്രതിഷേധം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതികാരം ഒഴിയണമെന്നും ഷി ജിന്‍പിങ് രാജിവെക്കണമെന്നും മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
കടുത്ത കോവിഡ് നിയന്ത്രണം നിലനിൽക്കെ കഴിഞ്ഞ ദിവസം ഉറുംകിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ഷാങ്ഹായ് പോലുള്ള നഗരങ്ങളിലേക്ക് പ്രതിഷേധം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
തീപിടിത്തത്തിൽ ആളുകൾക്ക് രക്ഷപെടാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇവിടെ 100 ദിവസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് കേസുകളിൽ വന്‍തോതിൽ ഉണ്ടായ വർധനവ് കാരണം 'സീറോ കോവിഡ് പോളിസി'യെന്ന പേരില്‍ ഭരണകൂടം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ശനിയാഴ്ച 40,000-ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ ശൈത്യകാലമാണ് ചൈനയിലിപ്പോള്‍. അതുകൊണ്ട് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.