ഒട്ടാവ: കാനഡയിലെ റസ്റ്ററന്റ് ശൃംഖലയായ ടിം ഹോർട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാർ. കാനഡയിൽ തൊഴിൽ വിപണിയിലെ പ്രതിസന്ധി വെളിവാക്കുന്ന വിഡിയോ ഒരു ഇന്ത്യൻ വിദ്യാർഥി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. വിദ്യാർഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജോലി ലഭിച്ചില്ല.
കാനഡയിൽ ആറ് മാസമായി ഒരു പാർട്ട് ടൈം ജോലിക്ക് ശ്രമിച്ചിട്ടും അത് ലഭിച്ചില്ലെന്ന് നിഷാന്ത് പറയുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടാണ് താൻ ടിം ഹോർട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ താൻ ജോബ് ഫെയർ നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, ഒരു നീണ്ട വരിയാണ് അവിടെ തന്നെ വരവേറ്റതെന്ന് നിഷാന്ത് പറയുന്നു.
രണ്ട് ഡോളർ മുടക്കി സി.വി പ്രിന്റെടുത്താണ് അവിടേക്ക് പോയത്. നൂറോളം വിദ്യാർഥികളാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളിൽ നിന്നും സി.വി വാങ്ങിവെച്ചതിന് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കാമെന്ന് മറുപടിയാണ് റസ്റ്ററന്റിൽ നിന്നും ലഭിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഇതിന് ശേഷം റസ്റ്ററന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്ലെറ്റിലും ഇൻർവ്യു ഉണ്ടെന്നും അതിന് വേണ്ടി താൻ പോവുകയാണെന്നും വിഡിയോയിൽ നിഷാന്ത് പറയുന്നുണ്ട്.
ജൂൺ 12ന് പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലിന് ഒരു മില്യൺ കാഴ്ചക്കാരുണ്ട്. കാനഡയിൽ ജോലി കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഇൻസ്റ്റഗ്രാം റീലിന് വന്ന കമന്റുകളിലൊന്ന്. കാനഡയിൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.