ധാക്ക: ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ച സംഭവത്തിൽ എട്ടു പേർ അറസ്റ്റിലായി. ഫാക്ടറി ഉടമയും രണ്ടു മക്കളും അടക്കമുള്ളവരാണ് അറസ്റ്റിലായത്.
തീ പടർന്ന സമയത്ത് ഫാക്ടറിയിൽനിന്ന് പുറത്തേക്കുള്ള ഏക വഴി പൂട്ടിയിട്ടതിനെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങിയാണ് 49 പേർ വെന്തുമരിച്ചത്. തീയിൽ നിന്ന് രക്ഷപ്പെടാൻ ചിലർ ജനൽ വഴി പുറത്തേക്ക് ചാടിയതിനെ തുടർന്നും മരിച്ചു.
കെട്ടിടത്തിന് ശരിയായ അഗ്നി സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ നിരുത്തരവാദിത്തം കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.
നാരായൺഗഞ്ചിലെ ഹാഷിം ഫുഡ് ആൻഡ് ബീവറേജ് എന്ന ആറു നില ജ്യൂസ് ഫാക്ടറിയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.