അസംസ്കൃത എണ്ണവിലയില്‍ റെക്കോഡ് വീഴ്ച

ലണ്ടന്‍: അസംസ്കൃത എണ്ണക്ക് രാജ്യാന്തര എണ്ണ വിപണിയില്‍ വില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലത്തെി. എണ്ണ ലഭ്യത ഇപ്പോഴും ആവശ്യത്തെക്കാള്‍ ഏറെ കൂടുതലായതിനാല്‍ വരുംമാസങ്ങളില്‍ വില പിന്നെയും താഴോട്ടു പതിക്കുമെന്നാണ് സൂചന. ലണ്ടന്‍ വിപണിയില്‍ അസംസ്കൃത എണ്ണക്ക് തിങ്കളാഴ്ച മാത്രം 3.4 ശതമാനം കുറഞ്ഞു. വീപ്പക്ക് 36.70 ഡോളറിനാണ് വിനിമയം നടന്നത്. 2008ലാണ് സമീപകാലത്ത് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്- 36.20 ഡോളര്‍. 50 സെന്‍റ് മാത്രം അകലെയുള്ള ഈ നിരക്കിനും താഴെ പോകുമെന്നാണ് ആശങ്ക.
വില കുത്തനെ ഇടിഞ്ഞിട്ടും ഒപെക് എണ്ണ ഉല്‍പാദനം കുറക്കാന്‍ തയാറാകാത്തത് വിപണിയെ സമ്മര്‍ദത്തിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക പുതുതായി ഉല്‍പാദനം വര്‍ധിപ്പിച്ച ഷേല്‍ എണ്ണയെ പിടിച്ചുകെട്ടല്‍ ലക്ഷ്യമിട്ടാണ് ഒപെക് കൂടിയ അളവില്‍ എണ്ണ വിപണിയിലത്തെിക്കുന്നതെന്നാണ് സൂചന. ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചത് ഉപഭോഗത്തിന്‍െറ അളവ് കുറക്കുകകൂടി ചെയ്തതോടെ എണ്ണ ഉല്‍പാദനവും വിപണിയും തമ്മില്‍ കടുത്ത അസന്തുലിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എണ്ണവില വീപ്പക്ക് 20 ഡോളറില്‍ താഴെ പോയാലും ഉല്‍പാദനം കുറക്കില്ളെന്ന് ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളായ സൗദിയും റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്.
ഉപരോധം അവസാനിച്ച ഇറാനും അടുത്ത വര്‍ഷം എണ്ണ വില്‍പന ആരംഭിക്കാനിരിക്കുകയാണ്. ജൂലൈയില്‍ ലോക വന്‍ശക്തികളുമായി കരാറിലത്തെിയതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എണ്ണ ഉപരോധം എടുത്തുകളയാന്‍ ധാരണയായിരുന്നു. 2016ല്‍ പ്രതിദിനം ഏഴു ലക്ഷം വീപ്പ എണ്ണ ഇറാന്‍ വിപണിയിലത്തെിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.