ലണ്ടന്‍: ചെവിയില്‍വെച്ച് സംസാരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഇനി ചെവിയുടെ രക്ഷകനുമാവും. സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും ഗവേഷകര്‍ വികസിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ്വെയറുപയോഗിച്ച് ചെവിയിലെ അണുബാധ കണ്ടത്തൊം. സ്വീഡനിലെ ഉമേ സര്‍വകലാശാലയിലെയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തത്തെിയത്.
സ്മാര്‍ട്ട് ഫോണുകളിലെ ക്ളൗഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ കണ്ടത്തെല്‍. ഇതോടെ ആഗോളതലത്തില്‍ പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികളെ ബാധിക്കുന്ന ഓട്ടൈറ്റിസ് മീഡിയ എന്ന ചെവിയിലെ അണുബാധയെ ലളിതമാര്‍ഗത്തിലൂടെ കണ്ടത്തൊനാകും. ചെവി പരിശോധിക്കുന്നതിനുള്ള ഡിജിറ്റല്‍ ഓട്ടോസ്കോപ്പില്‍ തെളിയുന്ന ദൃശ്യങ്ങള്‍ പുതിയ സോഫ്റ്റ്വെയറിലൂടെ വിശകലനം ചെയ്യപ്പെടും. ഇ.എന്‍.ടി വിദഗ്ധരുടെയും ശിശുരോഗവിദഗ്ധരുടെയും അടുത്തുനിന്ന് ലഭിക്കുന്ന അതേ കൃത്യതയാര്‍ന്ന ഫലം ഇതില്‍ ലഭ്യമാണ്.
വികസിച്ചുകൊണ്ടിരിക്കുന്ന പല രാജ്യങ്ങളിലും ആരോഗ്യവിദഗ്ധരുടെ കുറവുകാരണം ചെവിയിലെ പല രോഗങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഇവ പലപ്പോഴും ബധിരതയിലേക്കും ചിലപ്പോള്‍ ജീവാപായത്തിലേക്കുംവരെ നയിച്ചേക്കാം. പുതിയ കണ്ടുപിടിത്തം ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഗവേഷകസംഘാംഗമായ ക്ളോഡ് ലോറന്‍റ് പറഞ്ഞു. ആരോഗ്യ ജേണലായ ഇബയോമെഡിസിനില്‍ പുതിയ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.