​ബ്രെക്​സിറ്റ്​: ഡേവിഡ്​ കാമറൺ രാജി പ്രഖ്യാപിച്ചു

ലണ്ടൻ: ഒക്ടോബറോടെ രാജിവെക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി േഡവിഡ് കാമറൺ  പ്രഖ്യാപിച്ചു. യൂറോപ്യൻ യൂനിയനിൽ (ഇ.യു)  നിന്നു പുറത്തുപോകണമെന്ന് ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെയാണ് കാമറൺ രാജി പ്രഖ്യാപിച്ചത്.

‘യൂറോപ്യൻ യൂനിയനിൽ ബ്രിട്ടൻ ശക്തവും സുരക്ഷിതവുമാണെന്ന് ഞാൻ കരുതുന്നു. രാജ്യം യൂറോപ്യൻ യൂനിയനിൽ തുടരണമെന്നു തന്നെയായിരുന്നു ആഗ്രഹം. എന്നാൽ ജനങ്ങൾ മറ്റൊരു തീരുമാനമാണെടുത്തത്. ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. രാജ്യത്തെ ഇൗ ദിശയിൽ നയിക്കാൻ പുതിയ നേതൃത്വം ആവശ്യമാണ്’– രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് കാമറൺ പറഞ്ഞു.

ഈ രാജ്യത്തെ താൻ സ്നേഹിക്കുന്നു. രാജ്യത്തെ സേവിച്ചതിലും ആറു വർഷം പ്രധാനമന്ത്രി ആയിരുന്നതിലും  അഭിമാനിക്കുന്നതായും കാമറൺ പറഞ്ഞു.   ബ്രിട്ടനിലള്ള യൂറോപ്യൻ യൂനിയൻ (ഇ.യു) പൗരന്മാരുടെയും ഇ.യുവിലുള്ള ബ്രിട്ടീഷുകാരുടെയും നിലവിലുള്ള സാഹചര്യങ്ങളിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് ഉറപ്പു നൽകുന്നതായും കാമറൺ പറഞ്ഞു.

ബ്രിട്ടൻ യൂറോപ്യന്‍ യൂനിയനിൽ തുടരണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രധാനമന്ത്രി കാമറൺ ഹിതപരിശോധന പ്രഖ്യാപിച്ചത്. ഡേവിഡ് കാമറണിെൻറയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുെടയും ലോക നേതാക്കളുടെയും ആഹ്വാനം തള്ളിക്കൊണ്ടാണ് ജനങ്ങൾ യൂറോപ്യൻ യൂനിയൻ വിടണമെന്ന് വിധിയെഴുതിയത്.

രാജ്യത്തെ 52% വോട്ടർമാർ യൂറോപൻ യൂനിയനിൽ നിന്ന് വേർപെടണമെന്നുള്ള  തീരുമാനത്തെ അനുകൂലിച്ചപ്പോൾ 48% വോട്ടർമാർ യൂേറാപ്യൻ യൂനിയനിൽ തുടരാൻ വോട്ട് രേഖപ്പെടുത്തി. 1,269,501 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.