ബ്രസല്‍സ്: ബ്രെക്സിറ്റ് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ പ്ളീനറി പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നൈജല്‍ ഫരാഷിനെതിരെ കടുത്തവിമര്‍ശം. ബ്രെക്സിറ്റിന് വഴിയൊരുക്കിയ യുകിപ് നേതാവ് നൈജല്‍ ഫരാഷ് വഞ്ചകനും നാസികള്‍ക്ക് പാദസേവ ചെയ്യുന്നവനുമാണെന്ന് ആരോപണമുയര്‍ന്നു. ജനഹിതം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ബ്രസല്‍സിലത്തെിയിട്ടുണ്ട്. നാസി പ്രചാരണം നടത്തിയാണ് നൈജല്‍ വോട്ടെടുപ്പില്‍ വിജയം നേടിയതെന്നും അഭയാര്‍ഥികള്‍ക്കെതിരായ പോസ്റ്റര്‍ ഉദ്ധരിച്ച് പാര്‍ലമെന്‍റിലെ ലിബറല്‍ ഗ്രൂപ് നേതാവും ബെല്‍ജിയന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഗെ വെര്‍ഹോഫ്സ്താദ് ആരോപിച്ചു. എന്നാല്‍, ഒരു ദിവസത്തെ ജോലിപോലും മര്യാദക്ക് ചെയ്യാത്തവരാണ് ആരോപണവുമായി രംഗത്തത്തെിയതെന്ന് ഫരാഷ് തിരിച്ചടിച്ചു.
അതിനിടെ, ബ്രെക്സിറ്റ് നടപടികള്‍ സംബന്ധിച്ച് ബ്രിട്ടന്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്നും യൂറോപ്യന്‍ കമീഷന്‍ മേധാവി ജീന്‍ ക്ളൗഡ് ആവശ്യപ്പെട്ടു. ‘യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും സുഹൃത്തുക്കളായാണ് തുടരുന്നത്. അനിശ്ചിതത്വം ഒഴിവാക്കാന്‍ ബ്രിട്ടന്‍ നിലപാട് വ്യക്തമാക്കിയേ പറ്റൂ’-യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടിഷ് ജനതയുടെ തീരുമാനം മാനിക്കുന്നുവെന്ന് ബ്രെക്സിറ്റ് പ്രചാരണത്തിന് മുന്‍കൈയെടുത്ത യുകിപ് (യു.കെ ഇന്‍ഡിപെന്‍ഡന്‍ഡ് പാര്‍ട്ടി) നേതാവ് നൈജല്‍ ഫരാഷിനോട് ജങ്കാര്‍ പറഞ്ഞു. ‘നിങ്ങള്‍ ബ്രിട്ടന്‍ പുറത്തുപോകുന്നതിനായി വാദിച്ചു. ബ്രിട്ടിഷ് ജനത ആ തീരുമാനം അംഗീകരിച്ചു.’ എന്നാല്‍, യൂറോപ്യന്‍ പീപ്ള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ മാന്‍ഫ്രെഡ് വെബര്‍ ഫരാഷിനോട് രോഷാകുലനായാണ് പ്രതികരിച്ചത്. ‘ബ്രിട്ടിഷ് ജനതയോട് ക്ഷമയാചിക്കുന്നു. നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു. ബ്രസല്‍സ് ജനതയെ നിന്ദിക്കുന്നത് ഇനിങ്കെിലും നിര്‍ത്തൂ’ -വെബര്‍ ആവശ്യപ്പെട്ടു.
ഒക്ടോബറില്‍ രാജിവെക്കുമെന്നറിയിച്ച കാമറണ്‍ ബ്രെക്സിറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ തീരുമാനിക്കുക തന്‍െറ പിന്‍ഗാമിയായിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജങ്കര്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന ആവശ്യപ്പെട്ടത്. ലിസ്ബര്‍ കരാര്‍ അനുസരിച്ചുള്ള 50ാം വകുപ്പ് ഒക്ടോബറില്‍ മാത്രമേ നടപ്പാക്കൂ എന്ന സൂചനയാണ് കാമറണ്‍ നല്‍കിയത്. എന്നാല്‍, ചാഞ്ചാടുന്ന വിപണി പിടിച്ചുകെട്ടുന്നതിനും യൂറോപ്യന്‍ പൗരന്മാര്‍ക്ക് ആശ്വാസം പകരാനും വകുപ്പ് വേഗം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ആവശ്യം.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതുവരെ ബ്രിട്ടനുമായി രഹസ്യസംഭാഷണങ്ങള്‍ നടത്തുന്നതില്‍നിന്ന് ഇ.യു അംഗങ്ങളെ ജങ്കര്‍ വിലക്കിയിട്ടുണ്ട്്. ബ്രെക്സിറ്റ് നടപടികള്‍ ആരംഭിക്കുന്നതുവരെ ബ്രിട്ടനുമായി അനൗദ്യോഗിക സംഭാഷണങ്ങള്‍ വേണ്ടെന്ന് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി രാജ്യങ്ങളിലെ തലവന്മാരോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.