ലോകത്തെ കണ്ണീരണിയിച്ച ഐലന്‍ കുര്‍ദിയെന്ന സിറിയന്‍ ബാലന്‍െറ മരണത്തിന് ഒരു വയസ്സ് തികയുമ്പോള്‍, യൂറോപ്പ് അഭയാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പരിശോധിക്കുകയാണ് ഗാര്‍ഡിയന്‍ ലേഖകന്‍ പാട്രിക് കിങ്സ് ലി...
വടക്കന്‍ ഗ്രീസിലെ ഏറെ താറുമാറായ അഭയാര്‍ഥി ക്യാമ്പ്. സിറിയയില്‍നിന്നത്തെിയ മുഹമ്മദ് മുഹമ്മദ് എന്ന ടാക്സി ഡ്രൈവര്‍ ഐലന്‍ കുര്‍ദിയുടെ ചിത്രവുമായി അവിടെ ഇരിക്കുന്നുണ്ട്. ഏതാണ്ട് ഒരുവര്‍ഷം മുമ്പ് യൂറോപ്യന്‍ രാഷ്ട്രീയത്തെ മുഴുവനായി പിടിച്ചുകുലുക്കിയ ചിത്രമായിരുന്നു അത്. മൂന്നുവയസ്സുകാരനായ ആ സിറിയന്‍ ബാലന്‍െറ മൃതദേഹം തുര്‍ക്കി കടല്‍തീരത്ത് അടിഞ്ഞതിന്‍െറ ദയനീയ ദൃശ്യങ്ങള്‍ ലോക മാധ്യമങ്ങള്‍ മുഖതാളില്‍ ദിവസങ്ങളോളം ആഘോഷിച്ചതാണ്. ഒരു വര്‍ഷത്തിനുശേഷം എന്തുമാറ്റമാണ് സംഭവിച്ചത്? ആ ചിത്രം നോക്കി മുഹമ്മദ് പറയുന്നതിങ്ങനെ: ‘ഐലന്‍ കുര്‍ദിയും ഈ ക്യാമ്പില്‍ മരിച്ചുജീവിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളും തമ്മില്‍ ഒരു മാറ്റവുമില്ല’.
ആ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിക്കുന്ന ആര്‍ക്കും മുഹമ്മദിന്‍െറ വാക്കുകള്‍ ശരിയെന്ന് ബോധ്യപ്പെടും. പതിനായിരക്കണക്കിന് അഭയാര്‍ഥികളാണ് കഴിഞ്ഞ മാര്‍ച്ചിനുശേഷം ഈ ക്യാമ്പിലും സമീപത്തുമായി കുടുങ്ങിക്കിടക്കുന്നത്. ബാള്‍ക്കന്‍ മേഖലയിലെ ഭരണാധികാരികള്‍ തങ്ങളുടെ അതിര്‍ത്തി കൊട്ടിയടച്ചതോടെയാണ് അവര്‍ക്ക് വഴി നഷ്ടപ്പെട്ടത്. ഇവിടെ മറ്റൊരു മനുഷ്യദുരന്തം അകലെയല്ളെന്ന് മുഹമ്മദ് പറയുന്നു.
ഐലന്‍ കുര്‍ദിയുടെ മരണം യൂറോപ്പിന്‍െറ കണ്ണുതുറന്നുവെന്നാണ് ആ സമയത്ത് പൊതുവെ വിലയിരുത്തപ്പെട്ടത്. അഭയാര്‍ഥികളോടുള്ള യൂറോപ്പിന്‍െറ രാഷ്ട്രീയ മനോഭാവം മാറിയെന്നും പലരും കരുതി. സിറിയ, ലിബിയ തുടങ്ങി സംഘര്‍ഷഭരിതമായ നാടുകളില്‍നിന്ന് പലായനം ചെയ്തത്തെിയവരോട് യൂറോപ്യന്‍ ഭരണാധികാരികളും മാധ്യമങ്ങളും അനുഭാവപൂര്‍വമായ സമീപനമാണ് ‘ഐലന്‍’ സംഭവത്തിനുശേഷം സ്വീകരിച്ചത്. ജര്‍മനിയാണ് അതിന് തുടക്കംകുറിച്ചത്. ഹംഗറിയില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
മറ്റു രാജ്യങ്ങളും ജര്‍മനിയുടെ പാത പിന്തുടര്‍ന്നു. 2020വരെ പ്രതിവര്‍ഷം 4000 അഭയാര്‍ഥികളെ സ്വീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണ്‍ പറഞ്ഞത്. ഗ്രീസിലും ഇറ്റലിയിലും കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികള്‍ക്ക് മധ്യ യൂറോപ്പിലേക്ക് കടക്കാന്‍ പ്രത്യേക ഇടനാഴി ഒരുക്കാനും യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് അഭയമൊരുക്കാനാണ് ഇതിലൂടെ പദ്ധതി ഇട്ടത്. ഒരുകാലത്ത് അഭയാര്‍ഥികളെ പാറ്റകളോട് ഉപമിച്ചിരുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ ഐലന്‍ കുര്‍ദിയുടെ പേരില്‍ ഒന്നാം പേജ് കാമ്പയിന്‍ വരെ തുടങ്ങി.
പക്ഷേ, പിന്നീടെന്താണ് സംഭവിച്ചത്? ഈ നിലപാട് മാറ്റവും കാമ്പയിനുമെല്ലാം താല്‍ക്കാലികമായിരുന്നുവെന്ന് തുടര്‍ന്നുള്ള മാസങ്ങളില്‍തന്നെ ബോധ്യമായി. അഭയാര്‍ഥി ഇടനാഴി എന്ന ആശയത്തെ ആ സമയത്ത് കേവലം നാലു രാജ്യങ്ങളാണ് എതിര്‍ത്തിരുന്നതെങ്കില്‍ ഇന്ന് യൂറോപ്പ് മുഴുവന്‍ ആ നിലപാടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. അഭയാര്‍ഥി ഒഴുക്ക് തടയാന്‍ ഹംഗറിയാണ് ആദ്യം തങ്ങളുടെ അതിര്‍ത്തി അടച്ചത്. ഇന്ന് മിക്ക രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിരിക്കുന്നു.
യൂറോപ്പിലാകെ ശക്തിപ്രാപിച്ച തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ സ്വാധീനവും ഇതിന് കാരണമായിട്ടുണ്ട്. അഭയാര്‍ഥികളാണ് യൂറോപ്പിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്യുന്നതെന്ന ഇവരുടെ സിദ്ധാന്തം യൂറോപ്യന്‍ ഭരണകൂടവും അംഗീകരിച്ചിരിക്കുന്നു. അഭയാര്‍ഥി വിഷയത്തില്‍ ഒരു സമയത്ത് ജര്‍മനിക്കൊപ്പം നിന്ന ഓസ്ട്രിയ ഇപ്പോള്‍ പലായനം ചെയ്ത് എത്തുന്നവരെ കൂട്ടത്തോടെ തടവിലിടുകയാണ്. ഗ്രീസില്‍ കുടുങ്ങിയ മുക്കാല്‍ ലക്ഷം പേരെ വിവിധ രാജ്യങ്ങള്‍ ഏറ്റെടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഏറ്റെടുത്തത് കേവലം 5000 പേരെ മാത്രമാണ്. ഇറ്റലിയില്‍ കുടുങ്ങിയ അഭയാര്‍ഥികളില്‍ അഞ്ചുശതമാനത്തെപ്പോലും ഏറ്റെടുക്കാനും തയാറായില്ല.
യൂറോപ്പിലത്തെിയ അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേക്കുതന്നെ എങ്ങനെ തിരിച്ചയക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന്‍െറ ഭാഗമായിട്ടാണ് തുര്‍ക്കിയുമായി പുതിയ കരാറിലത്തെിയിരിക്കുന്നത്്. ഈ കരാര്‍ അനുസരിച്ച്, തുര്‍ക്കിയില്‍നിന്ന് യൂറോപ്യന്‍ മേഖലയിലത്തെിയ അഭയാര്‍ഥികളെ തുര്‍ക്കി തന്നെ സ്വീകരിക്കണമെന്നാണ്. യൂറോപ്പില്‍ അഭയാര്‍ഥി പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ് ഈ കരാറിലൂടെ. ഒരുവശത്ത്, ഗ്രീസിലും മറ്റും എത്തിപ്പെട്ട അഭയാര്‍ഥികള്‍ പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റാനാവാതെ നരകജീവിതം നയിക്കുന്നു. മറുവശത്ത്, മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ മറുകര കാണാതെ മരണത്തിന് കീഴടങ്ങുന്നു.
മുഹമ്മദ് മുഹമ്മദ് കഴിയുന്ന ഈ അഭയാര്‍ഥി ക്യാമ്പില്‍ 57,000 പേരുണ്ട്. മറ്റു രാഷ്ട്രങ്ങള്‍ അതിര്‍ത്തി പൂട്ടിയതിനാല്‍ ഒരുതരം ജയില്‍ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. പട്ടിണിമരണങ്ങും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.