ലണ്ടന്‍: യൂറോപ്യന്‍ യൂനിയെൻറ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുെന്നന ്നാരോപിച്ച് ബ്രിട്ടന് പിടിച്ചെടുത്ത ഇറാെൻറ എണ്ണക്കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യ ക്കാരായ നാലു ജീവനക്കാരെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു.
റോയല്‍ ജിബ്രാള്‍ട്ടര്‍ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂൈല 14ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്നിന്നാണ് ഇറാെൻറ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് -ഒന്ന് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്.
അതിനിടെ, ഇന്ത്യക്കാരായ ജീവനക്കാരെ ജാമ്യത്തില്‍ വിട്ടയെച്ചങ്കിലും എണ്ണക്കപ്പല്‍ മോചിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും ബ്രിട്ടന് വ്യക്തമാക്കി. സൂപ്പര്‍ ടാങ്കറിെൻറ ക്യാപ്റ്റന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അവര്‍ക്ക് എല്ലാ നിയമ സഹായവും കോണ്‍സുലാര്‍ സഹായവും നല്‍കുമെന്നും കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെടാന്‍ അവസരം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ ഹൈകമീഷനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.