ലണ്ടൻ: 2040 മുതൽ പുതിയ പെേട്രാൾ-ഡീസൽ കാറുകളും വാനുകളും വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടൻ. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇൗ തീരുമാനം. എന്നാൽ, വർഷങ്ങൾ കഴിഞ്ഞുള്ള നടപടികൾ മതിയാവില്ലെന്നും മലിനീകണം തടയാൻ പെെട്ടന്ന് നടപടികളുണ്ടാവണമെന്നും പരിസ്ഥിതിപ്രവർത്തകർ അഭിപ്രായപ്പെട്ടു.
മൂന്ന് ബില്യൺ പൗണ്ട് െചലവ് വരുന്ന, വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുെട ഭാഗമാണ് നീക്കമെന്ന് പരിസ്ഥിതിമന്ത്രി മൈക്കിൾ ഗോവ് പറഞ്ഞു. അന്തരീക്ഷത്തിലെ നൈട്രജൻ ഡൈഒാക്സൈഡ് പരിധി കുറക്കുന്നതിനുള്ള നിർദേശങ്ങൾ അടുത്തവർഷം മാർച്ചോടെ സമർപ്പിക്കുമെന്നും 2050ഒാടെ നിരത്തുകളിൽ െപേട്രാൾ-ഡീസൽ വാഹനങ്ങൾ അവശേഷിക്കില്ലെന്നത് കൺസർവേറ്റിവ് പാർട്ടിയുടെ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീസൽ പുറന്തള്ളൽ കാരണമുണ്ടാകുന്ന നൈട്രജൻ ഡൈഒാക്സൈഡ് പരിധി നിയന്ത്രിക്കുന്നതിന് സർക്കാർ പദ്ധതികൾ തയാറാക്കി അവതരിപ്പിക്കണമെന്ന് ബ്രിട്ടീഷ് ഹൈകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മേയിൽ ഇതിെൻറ കരട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സർക്കാർ നൈട്രജൻ ഡൈഒാക്സൈഡ് പരിധി കുറക്കുന്നതിന് തദ്ധേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാൻ തീരുമാനിച്ചിരുന്നു. സ്പീഡ് ഹമ്പുകൾ നീക്കം ചെയ്യുക, ട്രാഫിക് ലൈറ്റുകൾ പുനഃസജ്ജീകരിക്കുക, റോഡുകളുടെ രൂപകൽപനയിൽ മാറ്റംവരുത്തുക എന്നീ നടപടികൾ സ്വീകരിക്കാനാണ് ഫണ്ട് നൽകുന്നത്. ഡീസൽ വാഹനങ്ങൾക്ക് നഗരങ്ങളിൽ പ്രവേശിക്കുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തണമെന്നും പരിസ്ഥിതിവാദികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം നടപടികൾ എടുക്കാനാവില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. മലിനീകരണതോത് വർധിച്ച പ്രശ്നത്തെ നേരിടാൻ ഇൗ നടപടികൾ മതിയാവില്ലെന്നാണ് ഗ്രീൻപീസ് അടക്കമുള്ള സംഘടനകൾ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.