മോസ്കോ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനേയും വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനേയും വിമര്‍ശിച്ച് റഷ്യ രംഗത്ത്. ഇരുവരും നഴ്സറി വിദ്യാർഥികളെ പൊലെയാണ് പെരുമാറുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‍റോവ് ആരോപിച്ചു. ഐക്യരാഷ്ട്രസഭയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സെർജി ലാവ്റോവ് വിമർശനമുന്നയിച്ചത്. ഇരുവരും നടത്തുന്ന പോര്‍വിളി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനുമായുളള ആണവകരാര്‍ അമേരിക്ക റദ്ദാക്കുന്നത് ഉത്തര കൊറിയക്ക് ഗുണകരമാകുമെന്നു അദ്ദേഹം പറഞ്ഞു. പരസ്പരം പോര്‍വിളി നടത്തുന്ന അമേരിക്കയുടെയും ഉത്തര കൊറിയയുടെയും നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. എടുത്തുചാട്ടക്കാരെന്നാണ് ഇരു നേതാക്കളെയും ലാവ്റോവ് വിശേഷിപ്പിച്ചത്. ഉത്തരകൊറിയ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനോട് എതിർപ്പാണ്. എന്നാൽ ഇക്കാരണത്താൽ കൊറിയൻ മേഖലയിൽ ഒരു യുദ്ധത്തിനോട് യോജിപ്പില്ലെന്നും ലാവ്റോവ് പറഞ്ഞു. പരസ്പരം ഭീഷണിപ്പെടുത്തുന്ന നടപടി ര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളിലെയും പ്രശ്നപരിഹാരത്തിന് റഷ്യയും ചൈനയും സംയുക്തമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശമാണ് ലാവ്റോവ് മുന്നോട്ട് വെക്കുന്നത്. അതേസമയം, ഇറാനുമായി അമേരിക്ക ആണവകരാര്‍ റദ്ദാക്കുന്നത് ഉത്തര കൊറിയക്ക് കൂടുതല്‍ ബലം നല്‍കുമെന്ന് അദ്ദേഹം വിലയിരുത്തി. യുക്തിസഹമായ നടപടിയാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടതെന്നും സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.
നേരത്തെ മനോനില തെറ്റിയ വൃദ്ധനാണ് ട്രംപെന്ന് കിം ജോങ് ഉന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി കിം ജോങ് ഉന്‍ ഭ്രാന്തനാണെന്നും മുമ്പില്ലാത്ത വിധം അയാള്‍ പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് റഷ്യ രംഗത്തെത്തിയത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ഒരു അവസാനം ആവശ്യമാണെന്നും ഇരു കൂട്ടരും സംയമനം പാലിക്കുക മാത്രമാണ് അതിന് മാര്‍ഗ്ഗമെന്നും ലാവ്‍റോവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.