ബോസ്റ്റൺ: ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ഒപ്പുപതിച്ച സിഗരറ്റ് പെട്ടിക്ക് ലേലത്തിൽ 26,950 ഡോളർ. ബോസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ.ആർ ഒാക്ഷൻസ് കമ്പനി നടത്തിയ ലേലത്തിലാണ് ഇൗ തുക ലഭിച്ചത്. 24 സിഗരറ്റുകൾ അടങ്ങിയ പെട്ടിക്ക് പുറത്ത് കാസ്ട്രോയുടെ ചിത്രത്തിൽ അദ്ദേഹത്തിെൻറ ഒപ്പ് പതിച്ചിട്ടുണ്ട്.
ദ ട്രിനിഡാഡ് ഫണ്ടഡോറസ് കമ്പനി പുറത്തിറക്കിയ ഇൗ സിഗരറ്റ് പെട്ടിയിൽ ‘റിപ്പബ്ലിക്ക ഡി ക്യൂബ’ എന്ന വാറൻറി സീലുണ്ട്. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയായ ഇവ ഹാലറിന് കാസ്ട്രോ സമ്മാനിച്ചതാണ് ഇൗ സിഗരറ്റ് പെട്ടി. ഒരു ചർച്ചക്കിടെ മറ്റുള്ളവർ സിഗരറ്റ് കത്തിച്ചപ്പോൾ താൻ തമാശക്ക് കാസ്ട്രോയുടെ കൈയിലുള്ള സിഗരറ്റ് തരുമോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് 2002 മാർച്ചിൽ എഴുതിയ കത്തിൽ ഇവ ഹാലർ പറയുന്നു. അതിന്മേൽ ഒപ്പിട്ടുതരുകയാണെങ്കിൽ വിറ്റ് കുറെ പണമുണ്ടാക്കുമെന്ന് താൻ തമാശ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് സമ്മാനിക്കുകയായിരുന്നു കാസ്ട്രോയെന്നും അവർ കൂട്ടിച്ചേർത്തു.
ദ ട്രിനിഡാഡ് ഫണ്ടഡോറസ് കമ്പനി 1980കളുടെ തുടക്കം മുതൽ കാസ്ട്രോക്ക് സ്വന്തം ചിത്രം പതിച്ച പെട്ടിയിൽ സിഗരറ്റുകൾ പ്രത്യേകമായി നിർമിച്ചുനൽകിയിരുന്നു. വിദേശ നയതന്ത്ര പ്രതിനിധികളടക്കം വളരെ ചുരുക്കം പേർക്ക് മാത്രമേ കാസ്ട്രോ ഇത് സമ്മാനിച്ചിട്ടുള്ളൂ. കാസ്ട്രോയുടെ വിപ്ലവ പ്രതിച്ഛായയിൽ ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിക്കുന്നവയാണ് സിഗരറ്റുകൾ. സിഗരറ്റ് പുകക്കുന്ന കാസ്ട്രോയെയാണ് വിപ്ലവ കാലത്തെ മിക്ക ചിത്രങ്ങളിലും കാണാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.