ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ മഹാത്മ ഗാന്ധി മ്യൂസിയം തുറന്നു. ഗാന്ധിജിയുമായി ആത്മബന്ധമുള്ള ജൊഹാനസ്ബർഗിലെ കടലോര നഗരമായ ഡർബനിൽ ഒരുകാലത്ത് അദ്ദേഹത്തിെൻറ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്.
ഗാന്ധിജിയുടെ ജീവിതത്തിെൻറ സാർവദേശീയമായ സ്വാധീനത്തിെൻറ പ്രതിഫലനമായി ഇൗ മ്യൂസിയം മാറുമെന്ന് ഉദ്ഘാടനം നിർവഹിച്ച് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു.
ഇത് നിർമിച്ച സ്ഥലത്തായിരുന്നു 1897ൽ പൊതുയോഗങ്ങൾ നടത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർക്കു നേരെ നിലനിൽക്കുന്ന നിയമപരമായ വിവേചനത്തിനെതിരെ പൊരുതാൻ ‘നതാൽ ഇന്ത്യൻ കോൺഗ്രസ്’ തീരുമാനിച്ച സമയമായിരുന്നു അത്. 1914ൽ ഗാന്ധിജി ഡർബൻ വിട്ടപ്പോൾ ഇതിെൻറ ഉടമസ്ഥാവകാശം നതാൽ ഇന്ത്യൻ കോൺഗ്രസിന് കൈമാറി. 1964ൽ അവിടെ ഒരു പുതിയ കെട്ടിടം നിർമിക്കാൻ അവർ തീരുമാനിച്ചു.
എന്നാൽ, അപാർതീഡ് (വർണ വിചേന നയം) നിലനിൽക്കുന്നതിനാൽ ആ പദ്ധതി വിജയിച്ചില്ല. തുടർന്ന് 1980കൾ വരെ കാർ പാർക്കിങ്ങിനായി ഇൗ സ്ഥലം ഉപയോഗിച്ചു.
ഗാന്ധിജിയുടെ ചർക്കയടക്കം ഇപ്പോൾ സ്ഥാപിച്ച മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ‘ഗാന്ധി ഇൻ ഡർബൻ’ എന്ന പേരിൽ ഉള്ള എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. ഗാന്ധിജി ഇവിടെനിന്ന് ആരംഭിക്കുകയും കൊണ്ടുനടക്കുകയും ചെയ്ത ‘ഇന്ത്യൻ ഒപീനിയൻ’ എന്ന പത്രത്തിെൻറ പകർപ്പുകൾ ആധുനിക കമ്പ്യൂട്ടറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.