ബെർലിൻ: രാജ്യത്തെത്തുന്ന അഭയാർഥികളെ തിരിച്ചയക്കാൻ ജർമനി ഗ്രീസുമായി കരാറിലെത്തി. സർക്കാർ രൂപവത്കരണത്തിന് ചാൻസലർ അംഗല മെർകലിനെ പിന്തുണച്ച കക്ഷികളുടെ സമ്മർദത്തിനുവഴങ്ങിയാണ് അഭയാർഥി വിഷയത്തിൽ ജർമനിയും കടുത്ത തീരുമാനത്തിലെത്തുന്നത്.
കരാർപ്രകാരം ഒാസ്ട്രിയൻ അതിർത്തിവഴി ജർമനിയിൽ പ്രവേശിച്ച അഭയാർഥികളെ 48 മണിക്കൂറിനകം തിരിച്ചയക്കാം. ഗ്രീസിൽ അഭയംനൽകാൻ അപേക്ഷ നൽകിയവരെയാണ് മടക്കിയയക്കുക. മുൻവർഷങ്ങളിൽ 10 ലക്ഷത്തിലേറെ അഭയാർഥികളെ ജർമനി സ്വീകരിച്ചിരുന്നു.
നേരേത്ത സ്പെയിനും സമാനമായി ഗ്രീസുമായി കരാറിലെത്തിയിരുന്നു. കേവലഭൂരിപക്ഷം നേരിടുന്നതിൽ പരാജയപ്പെട്ട അംഗല മെർകൽ മാസങ്ങളോളം നടത്തിയ ഒത്തുതീർപ്പ് നീക്കങ്ങൾക്കൊടുവിലാണ് ഭരണം രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.