ബെർലിൻ: തെക്കുപടിഞ്ഞാറൻ ജർമനിയിലെ ആണവ പ്ലാന്‍റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. 2022ഓടെ ആണവ നിലയങ്ങൾ ഉപേക്ഷിക്കാനുള്ള നയത്തിന്‍റെ ഭാഗാമായിട്ടായിരുന്നു നടപടി. നിയന്ത്രിത സ്ഫോടനത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സമയം നേരത്തെ പ്രഖ്യാപിക്കാതെ പുലർച്ചെയാണ് സ്ഫോടനം നടത്തിയത്. പ്ലാന്‍റിന്‍റെ രണ്ട് കൂളിങ് ടവറുകളാണ് തകർത്തത്. പ്ലാന്‍റിന്‍റെ റിയാക്ടറുകൾ നേരത്തെ അടച്ചിരുന്നു.
ആണവോർജത്തിനു പകരം ഫോസിൽ ഇന്ധനങ്ങളിലേക്കും പുനരുപയോഗ ഊർജത്തിലേക്കും മാറുകയാണ് ജർമനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.